ഞായറാഴ്ച കള്ള് ലഭിക്കും; 'അവശ്യ വസ്തു'വെന്ന് സര്‍ക്കാര്‍, ബാറുകളും മദ്യവില്‍പ്പന ശാലകളും ഇല്ല

ശനി, 22 ജനുവരി 2022 (13:37 IST)
അവശ്യ വസ്തുക്കളും സേവനങ്ങളും മാത്രം അനുവദിക്കുന്ന നാളെയും ജനുവരി 30 ഞായറാഴ്ചയും കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍. ദുരന്തനിവാരണ വകുപ്പ് ഉത്തരവിലാണ് അവശ്യ വസ്തുക്കളുടെ കൂട്ടത്തില്‍ കള്ളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഏഴ് വരെയാണ് കള്ള് ഷാപ്പുകളുടെ പ്രവര്‍ത്തന സമയം. സംസ്ഥാനത്ത്  ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ നാളെ പ്രവർത്തിക്കില്ല, അടുത്ത ഞായറാഴ്ചയും അവധി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍