കക്ഷം വൃത്തിയായി സൂക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

നിഹാരിക കെ.എസ്

വെള്ളി, 25 ജൂലൈ 2025 (15:47 IST)
ശരീരത്തിലെ ഓരോ പാർട്ടും വളരെ പ്രധാനപ്പെട്ടതാണ്. സൗന്ദര്യ സംരക്ഷണത്തിൽ ശ്രദ്ധിക്കുമ്പോൾ ഒരിക്കലും ഒഴിച്ച് കൂടാൻ പറ്റാത്തതാണ് കക്ഷം. 

വളരെ പെട്ടെന്ന് ദുർ​ഗന്ധം വരാൻ സാധ്യതയുള്ള സ്ഥലമാണ് കക്ഷം. അതുകൊണ്ട് തന്നെ നല്ല രീതിയിൽ കക്ഷം വൃത്തിയായി സൂക്ഷിക്കണം. സോപ്പ് ഉപയോ​ഗിച്ചോ അല്ലെങ്കിൽ വെള്ളം ഉപയോ​ഗിച്ചോ സ്ഥിരമായി കഴുകി വ്യത്തിയാക്കാൻ ശ്രമിക്കുക. അണുക്കളും അഴുക്കും അടിഞ്ഞ് കൂടാൻ ഇടയാക്കാതിരിക്കുക.
 
കക്ഷത്തിൽ എപ്പോഴും ശ്രദ്ധ വേണം. നിറവ്യത്യാസങ്ങളോ ചൊറിച്ചിലോ അനുഭവപ്പെട്ടാൽ ഉടൻ പരിശോധിക്കുക. അതുപോലെ എന്തെങ്കിലും മുഴകളോ മാറ്റങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ തീർച്ചയായും ഡോക്ടറെ കാണുക. ശരീരത്തിലെ എല്ലാ ഭാഗങ്ങളും മോയ്ചറൈസ് ചെയ്യുന്നത് പോലെ കക്ഷവും കൃത്യമായി മോയ്ചറൈസ് ചെയ്യാൻ മറക്കരുത്. ചർമ്മത്തിൽ ആവശ്യത്തിന് ഈർപ്പം നിലനിർത്താനും വരണ്ട് പോകാതിരിക്കാനും ശ്രദ്ധിക്കുക.
 
മുഖത്തിടുന്നത് പോലെ ആഴ്ചയിൽ രണ്ട് ദിവസം കക്ഷത്തിലും സ്ക്രബ് ഉപയോ​ഗിച്ച് എക്സ്ഫോളിയേറ്റ് ചെയ്യാൻ മറക്കരുത്.നിർജ്ജീവ കോശങ്ങളെ ഇല്ലാതാക്കാനും അതുപോലെ സുഷിരങ്ങൾ തുറക്കാനും ഇത് സഹായിക്കും. കക്ഷത്തിലെ രോമങ്ങൾ കളയാൻ ഷേവ് ചെയ്യുമ്പോൾ സൂക്ഷിക്കുക. മുടി വളരുന്ന ദിശയിലേക്ക് ഷേവ് ചെയ്യാൻ ശ്രദ്ധിക്കുക. ഇത് മറ്റ് ബുദ്ധിമുട്ടുകൾ ഒഴിവാക്കും.
 
ഒരു സ്പൂൺ ബേക്കിം​ഗ് സോഡയും ഒരു സ്പൂൺ നാരങ്ങയും ചേർത്ത്  കക്ഷത്തിന്റെ അടിഭാ​ഗത്ത് 30 മിനിറ്റ് പുരട്ടുക.ശേഷം ചെറുചൂട് വെള്ളത്തിൽ നന്നായി കഴുകുക. ദിവസവും ചെയ്യുന്നത് കക്ഷത്തിലെ ​ദുർ​ഗന്ധം മാറാൻ സ​ഹായിക്കും.
 
പകുതി നാരങ്ങയുടെ നീര് കക്ഷത്തിൽ പുരട്ടുന്നത് കക്ഷത്തിലെ കറുപ്പ് മാറാൻ നല്ലതാണ്.അണുക്കൾ ഇല്ലാതാക്കാനും ഇത് സഹായിക്കും.
 
കുളിക്കുന്നതിന് മുമ്പ് ഒരു സ്പൂൺ വെളിച്ചെണ്ണ കക്ഷത്തിൽ പുരട്ടുന്നത് ദുർ​ഗന്ധം ഇല്ലാതാക്കാൻ സഹായിക്കും.
 
കുളിക്കുന്ന വെള്ളത്തിൽ ഒരു സ്പൂൺ ഉപ്പ് ചേർക്കുന്നത് ശരീരത്തിലെ അണുക്കൾ ഇല്ലാതാക്കാൻ സഹായിക്കും.അത് കക്ഷത്തിലെ ​ദുർ​ഗന്ധവും ഇല്ലാതാക്കും.
 
 പച്ചക്കറികളും പഴവർ​ഗങ്ങളും കൂടുതൽ കഴിക്കാൻ ശ്രമിക്കുക. 
 
കുളിച്ച് കഴിഞ്ഞാൽ കോട്ടൺ തുണി ഉപയോ​ഗിച്ച് കക്ഷം തുടയ്ക്കാൻ ശ്രമിക്കുക.
 
കക്ഷത്തിലെ രോമങ്ങൾ വൃത്തിയാക്കാൻ സമയം കണ്ടെത്തുക.ഇല്ലെങ്കിൽ മറ്റ് അസുഖങ്ങൾ പിടിപ്പെടും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍