Women Health: അമ്മയായതിന് ശേഷം സ്ത്രീകളുടെ ശരീരം എങ്ങനെ വീണ്ടെടുക്കാം, ഇക്കാര്യങ്ങളിൽ ശ്രദ്ധ വേണം

അഭിറാം മനോഹർ

ബുധന്‍, 23 ജൂലൈ 2025 (20:33 IST)
മാതൃത്വം, ഓരോ സ്ത്രീയുടെ ജീവിതത്തിലെ അതിവിശിഷ്ടമായ ഒരു കാലഘട്ടമാണ്. കുഞ്ഞിനെ ജനിപ്പിച്ചതിന്റെ സന്തോഷം വലുതാണെങ്കിലും, പ്രസവാനന്തരം വലിയ മാറ്റങ്ങളിലൂടെയാണ് സ്ത്രീയുടെ ശരീരവും മനസും കടന്നുപോകുക.  സീസേറിയനോ നാചുറല്‍ ഡെലിവറിയോ ആയാലും, ശരീരത്തിന് നഷ്ടമായ ഊര്‍ജവും ആരോഗ്യവും ഷെയ്പ്പുമെല്ലാം തിരിച്ചുപിടിക്കുക എന്നത് പ്രധാനമാണ്. എങ്ങനെയാണ് സ്ത്രീകള്‍ക്ക് ഇത് വീണ്ടെടൂക്കാനാവുക. ഈ കാലയളവില്‍ എന്തെല്ലാം കാര്യങ്ങളില്‍ ശ്രദ്ധ വേണം.നമുക്ക് നോക്കാം
 
 
1. വിശ്രമം അത്യന്താപേക്ഷിതം
 
 
ശരീരത്തില്‍ ഉണ്ടായ ഗര്‍ഭധാരണം, പ്രസവം, രക്തനഷ്ടം തുടങ്ങി എല്ലാ ഘടകങ്ങളും ചേര്‍ന്നുണ്ടാക്കുന്ന ക്ഷീണത്തില്‍ നിന്നുമാണ് നിങ്ങള്‍ പുറത്തുവരുന്നത്. അതൊരു ചെറിയ കാര്യമല്ല. കാരണം ഒട്ടേറെ പ്രയാസങ്ങളിലൂടെയാണ് ഈ കാലയളവില്‍ ശരീരം കടന്നുപോകുന്നത്. പ്രസവം കഴിഞ്ഞ് അതിനാല്‍ തന്നെ ആവശ്യത്തിന് ഉറക്കവും വിശ്രമവും ആവശ്യമാണ്. പ്രസവം കഴിഞ്ഞ് 6 മുതല്‍ 8 ആഴ്ച വരെയുള്ള കാലയളവ് പോസ്റ്റ് പാര്‍ട്ടം റിക്കവറി സമയമായി തന്നെ കരുതണം. ഈ സമയത്ത് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും സഹകരണം പ്രധാനമാണ്.
 
 
2. പോഷകസമൃദ്ധമായ ഭക്ഷണം
 
ശരീരത്തെ ഈ ക്ഷീണത്തില്‍ നിന്നും തിരിച്ചുകൊണ്ടുവരുവാന്‍ കൃത്യമായ പോഷകാഹരങ്ങളും ഭക്ഷണശീലങ്ങളും പ്രധാനമാണ്. പ്രോട്ടീന്‍ സമൃദ്ധമായ പയര്‍വര്‍ഗങ്ങള്‍, മുട്ട, മത്സ്യം, ചിക്കന്‍ എന്നിവ മസിലുകളെ പുനര്‍നിര്‍മിക്കാന്‍ സഹായിക്കും. ഇരുമ്പിന്റെ അംശം കൂടുതലാക്കാന്‍ ചീര, ഇലക്കറികള്‍, ഈന്തപ്പഴം എന്നിവ ഉള്‍പ്പെടുത്താം. കാല്‍സിയം വിറ്റാമിന്‍ ഡി എന്നിവയ്ക്കായി പച്ചക്കറികളും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങളും കഴിക്കാം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ പ്രതിദിനം 2.5-3 ലിറ്റര്‍ വെള്ളം കുടിക്കുക.
 
 
3. വ്യായാമ രീതികള്‍
 
പ്രസവം കഴിഞ്ഞ് 6 ആഴ്ചയ്ക്കുശേഷം ഡോക്ടറുടെ സമ്മതത്തോടെ ലഘുവായ വ്യായാമങ്ങള്‍ ആരംഭിക്കാം.
 
പെല്‍വിക് ഫ്‌ലോര്‍ വ്യായാമങ്ങള്‍ (Kegels): മൂത്രനിലവാരം, ലൈംഗിക ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നു.
 
നടത്തം: ദിവസം 20-30 മിനിറ്റ് നടക്കുന്നത് മാനസികവും ശാരീരികവുമായ ഉല്ലാസം നല്‍കും.
 
പ്രസവാനന്തര യോഗ: സൃഷ്ടിച്ചിട്ടുള്ള സ്‌പെഷ്യല്‍ ആസനങ്ങള്‍ ശരീരം വീണ്ടും ലളിതമായി ആക്കാന്‍ സഹായിക്കുന്നു.
 
4. മാനസികാരോഗ്യം
 
പല സ്ത്രീകള്‍ക്കും പ്രസവാനന്തര വിഷാദം (postpartum depression) അനുഭവപ്പെടുന്നത് സാധാരണമാണ്. അവശത, നിരാശ, അലസത, അനാവശ്യ ചിന്തകള്‍, കുഞ്ഞിനോട് അകല്‍ച്ച എന്നീ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ മടിച്ചുനില്‍ക്കാതെ ആരോടെങ്കിലും തുറന്ന് പറയുക. കൗണ്‍സലിങ്, ഉറ്റവരുടെ സാന്നിധ്യം,സുഹൃത്തുക്കള്‍ എന്നിവയെല്ലാം ഈ ഘട്ടത്തില്‍ ആവശ്യമാണ്.
 
 
5. മുലയൂട്ടല്‍ - അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ
 
മുലയൂട്ടല്‍ ശരീരത്തിലെ ഹോര്‍മോണ്‍ ബാലന്‍സ് മെച്ചപ്പെടുത്തുകയും വന്ധ്യത വരാതെയിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, യൂട്ടറസ് വീണ്ടും ചുരുങ്ങുന്നതിനും സഹായിക്കുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍