കർക്കടകത്തിൽ ഗ്രാമ്പൂ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

നിഹാരിക കെ.എസ്

ചൊവ്വ, 22 ജൂലൈ 2025 (14:51 IST)
കർക്കടകമാസത്തിൽ മഴയൊഴിഞ്ഞ നേരമില്ല. അസുഖങ്ങളുടെ കാലമാണെന്നും, അതിനാൽ കുറച്ചധികം പരിഗണന ആരോഗ്യ കാര്യത്തിൽ ചെലുത്തേണ്ടതുണ്ടെന്നും പ്രായമായവർ പറയും. മഴക്കാലമായതുകൊണ്ട് തന്നെ പ്രതിരോധശേഷി കുറയാനും പകർച്ചവ്യാധികൾ വർധിക്കാനും സാധ്യതയുണ്ട്. ഈ കാലയളവിൽ കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവുമെല്ലാം ആരോഗ്യത്തെ ബാധിക്കും.
 
നിരവധി ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതാണ് ഗ്രാമ്പൂ. മഴക്കാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും പല്ലുവേദനയും എല്ലുകളുടെ ആരോഗ്യത്തിനുമൊക്കെ ഗ്രാമ്പൂ നല്ലതാണ്.
 
ഗ്രാമ്പൂ പല്ലുവേദന കുറയ്ക്കും. പല്ലുവേദന കുറയ്ക്കുന്നു: ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന യൂജെനോൾ എന്ന സംയുക്തം വേദന കുറക്കുന്നതിനും, മോണരോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു. പല്ലുവേദനയുള്ളപ്പോൾ ഗ്രാമ്പൂ ചവയ്ക്കുന്നത് വേദനയ്ക്ക് ആശ്വാസം നൽകും.
 
രക്തത്തിലെ പഞ്ചസാര: പ്രമേഹമുള്ളവർ ഗ്രാമ്പൂ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
 
പ്രതിരോധശേഷി വർധിപ്പിക്കും: ഗ്രാമ്പൂവിൽ ധാരാളം ആൻറി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും രോഗങ്ങളെ തടയാനും സഹായിക്കുന്നു.
 
ദഹനസംബന്ധമായ പ്രശ്നങ്ങൾ: ഗ്രാമ്പൂ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ ദഹനക്കേട്, വയറുവേദന, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളെ അകറ്റുകയും ചെയ്യുന്നു.
 
കരളിന് സംരക്ഷണം: കരളിൻറെ ആരോഗ്യത്തിന് ഗ്രാമ്പൂ മികച്ചതാണ്.
 
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ: ജലദോഷം, ചുമ, തൊണ്ടവേദന എന്നിവയ്ക്ക് ഗ്രാമ്പൂ കഴിക്കുന്നത് ആശ്വാസം നൽകും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍