സീസണല്‍ രോഗങ്ങള്‍ വെല്ലുവിളിയുയര്‍ത്തുന്ന കാലമാണ് മണ്‍സൂണ്‍ സമയം. കേരളത്തില്‍ മഴ ശക്തമായി നില്‍ക്കുന്ന കര്‍ക്കടകമാസം ആത്മീയമായും ആരോഗ്യപരമായും ഏറെ പ്രാധാന്യമുള്ള സമയമാണ്. കര്‍ക്കടകമാസത്തില്‍ ദഹനശക്തി സാധാരണയായി കുറയുന്നു. കൂടാതെ ത്രിദോഷങ്ങളായ വാതം, കഫം, പിത്തം എന്നിവയുടെ ബുദ്ധിമുട്ടുകളും ഈ സമയത്ത് വര്‍ധിക്കാറുണ്ട്. അതിനാല്‍ തന്നെ ആരോഗ്യസംരക്ഷണത്തിനായി ഔഷധകഞ്ഞി ഈ കാലയളവില്‍ കഴിക്കുന്നത് മലയാളികളുടെ ഒരു ശീലമാണ്.