പ്രധാനമായും ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഭക്ഷണങ്ങള്‍ ഈ സമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്. പയര്‍, ചേന, കപ്പ, വാഴക്കായ മുതലായവ ദഹനതടസ്സം, മനം പുരട്ടല്‍, വയറിളക്കം എന്നിവയ്ക്ക് കാരണമാകും. എണ്ണയില്‍ ഫ്രൈ ചെയ്തുണ്ടാക്കുന്ന എണ്ണക്കടികള്‍, ചിക്കന്‍ ഫ്രൈ, ബിരിയാണി എന്നിങ്ങനെ കനമുള്ള ആഹാരങ്ങള്‍ കുറയ്ക്കാം. ഇവ ദഹനപ്രശ്‌നങ്ങളും അസിഡിറ്റിയും ഉണ്ടാക്കും. മുളപ്പിച്ച ധാന്യങ്ങള്‍ ഒഴിവാക്കുന്നത് ഗ്യാസ്ട്രിക് പ്രശ്‌നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും.കൂടുതല്‍ തണുപ്പുള്ള ഭക്ഷണങ്ങള്‍ തൊണ്ടവേദന, ജലദോഷം എന്നിവയ്ക്ക് കാരണമാകും. കൂള്‍ഡ്രിങ്ക്‌സ്, ഐസ് ക്രീം എന്നിവ ഒഴിവാക്കാം. ഉയര്‍ന്ന അളവില്‍ പ്രോട്ടീനുള്ള ഭക്ഷണങ്ങള്‍ ദഹനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മീന്‍ മാംസം മുതലായവയും കിഴങ്ങുവര്‍ഗങ്ങളും കുറയ്ക്കാം.
കര്‍ക്കടകത്തില്‍ ലഘുവായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതാണ് ശരീരത്തിന് അഭികാമ്യം. ജീരക കഞ്ഞി, ഉലുവ കഞ്ഞി എന്നിവ ഈ സമയത്ത് ആരോഗ്യത്തിന് നല്ലതാണ്. കര്‍ക്കടക സമയത്ത് കുടിക്കാനുള്ള ഔഷധ കഞ്ഞി മിക്‌സുകള്‍ ഇന്ന് കടകളില്‍ സുലഭമാണ്.