സിനിമകളില്‍ നായികയുടെ പിന്നില്‍ ഡാന്‍സ് കളിക്കുന്ന ഡാന്‍സറില്‍ നിന്നും നായികയായി മാറിയ ബോളിവുഡ് താരമാണ് ഡെയ്‌സി ഷാ. ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ സിനിമകളിലും ഡെയ്‌സി സാന്നിധ്യം അറിയിച്ചിരുന്നു. ഹിന്ദിക്ക് പുറമെ കന്നഡയിലായിരുന്നു താരം ഏറെയും സിനിമകളില്‍ അഭിനയിച്ചത്. ഇപ്പോഴിതാ കന്നഡ സിനിമയില്‍ അഭിനയിക്കുന്നതിനിടെ തന്നെ ഞെട്ടിച്ച അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഡെയ്സി.