ചിത്രത്തിന്റെ ട്രെയിലറിനും പുതിയ ഗാനത്തിനും വൻ വിമർശനമാണ് ഉയർന്നത്. ജാന്‍വി കപൂറിന്റെ മലയാളമാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്. ചിത്രത്തില്‍ മലയാളി കഥാപത്രത്തെയാണ് ജാന്‍വി അവതരിപ്പിക്കുന്നത്. സിനിമയുടെ കഥ നടക്കുന്നത് കേരളത്തിലാണ്. എന്നാല്‍ ജാന്‍വിയുടെ മലയാളം വളരെ മോശമാണെന്നാണ് വിമര്‍ശനം.ജാന്‍വിയുടെ മലയാളം വികലമാണെന്നും വിമര്‍ശകര്‍ പറയുന്നത്.
''എല്ലാമുള്ളൊരു കഥ ഒടുവില്‍ വന്നിരിക്കുകയാണ്. എനിക്ക് എന്റെ വേരുകളിലേക്ക് ചെല്ലാനുള്ള അവസരമാണ്. തീര്‍ച്ചയായും ഞാന്‍ മലയാളിയല്ല, എന്റെ അമ്മയുമല്ല. പക്ഷെ എന്റെ കഥാപാത്രം പാതി മലയാളിയും പാതി തമിഴുമാണ്. ആ സംസ്‌കാരത്തോടും ഭൂപ്രകൃതിയോടും എനിക്ക് എപ്പോഴുമൊരു താല്‍പര്യമുണ്ടായിരുന്നു. ഞാന്‍ മലയാളം സിനിമകളുടെ വലിയ ആരാധികയുമാണ്. ഇത് രസകരമായൊരു കഥയാണ്. ഇതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്'' എന്നാണ് ജാന്‍വി പറയുന്നത്.