വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം ഇടങ്ങളില്‍ പേരുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന് സുപ്രീംകോടതി

സിആര്‍ രവിചന്ദ്രന്‍

ശനി, 27 സെപ്‌റ്റംബര്‍ 2025 (08:11 IST)
വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം ഇടങ്ങളില്‍ പേരുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഒന്നിലധികം വോട്ടുള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് നടപ്പാക്കരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
 
2016ലെ ഉത്തരാഖണ്ഡ് പഞ്ചായത്തീരാജ് ആക്കി 9 (6), 9 (7 ) വകുപ്പുകള്‍ പ്രകാരം വോട്ടര്‍പട്ടികയില്‍ ഒന്നിലധികം ഇടങ്ങളില്‍ പേരുള്ളവര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ആകില്ല. എന്നാല്‍ ഇപ്പോള്‍ വ്യത്യസ്ത പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഒന്നിലധികം ഇടങ്ങളില്‍ വോട്ടുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കുന്ന സര്‍ക്കുലറാണ് ഉത്തരാഖണ്ഡ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ഒന്നിലധികം ഇടങ്ങളില്‍ പേരുണ്ടെന്ന കാരണത്താല്‍ നാമനിര്‍ദേശിക പത്രിക തള്ളരുതെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിരുന്നു.
 
ഈ സര്‍ക്കുലര്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് ഉത്തരാഖണ്ഡ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ആവശ്യം ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജസ്റ്റിസുമാര്‍ക്ക് രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍