മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. ഭക്ഷണത്തില്‍നിന്നുള്ള പോഷകങ്ങള്‍ പ്രോസസ് ചെയ്യുക, വിഷവസ്തുക്കളെ നീക്കംചെയ്യുക, ഹോര്‍മോണുകള്‍ നിര്‍മിക്കുക, രക്തം ശുദ്ധീകരിക്കുക,തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ കരള്‍ നിര്‍വഹിക്കുന്നു. അതുകൊണ്ടുതന്നെ, കരളിന്റെ ആരോഗ്യം സൂക്ഷ്മമായി പരിശോധിക്കേണ്ടത് ഒരു പ്രായമെത്തിയാല്‍ ആവശ്യകരമാണ്. ഇതിന് ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമാണ് LFT അഥവാ ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റ്
LFT എങ്ങനെ നടത്തുന്നു? എന്താണ് പരിശോധിക്കുന്നത്?
LFT എന്നാല്‍ രക്തത്തില്‍ നിന്ന് കരളിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടുന്നതിന് ചെയ്യുന്ന ബ്ലഡ് ടെസ്റ്റ് ആണ് എല്‍എഫ്ടി. ഈ പരിശോധനയില്‍ പലതരം എന്‍സൈമുകളും പ്രോട്ടീനുകളും വിലയിരുത്തുന്നുന്നത്. അതില്‍ പ്രധാനപ്പെട്ടവ താഴെപ്പറയുന്നു.
ALT (Alanine Aminotransferase) - കരളിന് വീക്കം സംഭവിച്ചിട്ടുണ്ടോ എന്ന സൂചന നല്‍കുന്നു
ALP (Alkaline Phosphatase) - കരളിന്റെ ബൈല്‍ നാളങ്ങളില്‍ തടസ്സമുണ്ടോ എന്നു കണ്ടെത്താന്‍ സഹായിക്കുന്നു.
Bilirubin - കരളിന്റെ മെറ്റബോളിസത്തിന്റെ ഭാഗമായി ഉണ്ടാകുന്ന പച്ചമഞ്ഞ വര്‍ണത്തിലുള്ള സ്രവം. ഇതിന്റെ അളവ് കൂടുന്നത് മഞ്ഞപിത്തത്തിന് കാരണമാകുന്നു.
Albumin & Total Protein - കരളിന്റെ പ്രവര്‍ത്തനക്ഷമത അറിയാന്‍ സഹായിക്കുന്നു
GGT (Gamma-glutamyl Transferase) - മദ്യം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടോ എന്നറിയാന്‍
എന്തുകൊണ്ട് LFT പ്രധാനമാണ്?
LFT യുടെ പ്രധാനത്വം കരളിന്റെ ആരോഗ്യനിലവാരത്തെ നേരിട്ടറിയാന്‍ കഴിയുന്നതാണ്. മഞ്ഞപിത്തം, ഫാറ്റി ലിവര്‍, ഹെപറ്റൈറ്റിസ് (A, B, C), ലിവര്‍ സിറോസിസ്, ലിവര്‍ കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്തുന്നതിന് ഈ പരിശോധന നിര്‍ണായകമാണ്.
ചില മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നവര്‍ക്കും (painkillers, antibiotics, cholesterol tablets) കരളിനെ ബാധിക്കാവുന്ന സാധ്യതയുള്ളതിനാല്‍,രോഗം പ്രൊഫൈല്‍ ചെയ്യാനായി എല്‍എഫ്ടി ഉപയോഗിക്കുന്നു.
LFT എപ്പോഴാണ് ചെയ്യേണ്ടത്?
ദീര്‍ഘകാലമായി മദ്യം ഉപയോഗിക്കുന്നവര്‍
മഞ്ഞപ്പിത്തം, തൊലിയില്‍ പച്ചമഞ്ഞ നിറം, കണ്ണിന്റെ വെള്ളയില്‍ മഞ്ഞനിറം
അലസത,സന്ധിവേദന, ഭക്ഷണത്തില്‍ താല്‍പര്യമില്ലായ്മ എന്നിവ കാണപ്പെടുമ്പോള്‍
പാരമ്പര്യമായി കരള്‍ രോഗമുള്ളവര്‍
രക്തപരിശോധനയിലോ സ്‌കാന്‍ റിപ്പോര്‍ട്ടിലോ സംശയമുള്ള രീതിയിലുള്ള മാറ്റങ്ങള്‍ കണ്ടുവന്നാല്‍ ഈ പരിശോധന ചെയ്യാം
LFT ഒരു ലളിതമായ രക്തപരിശോധന മാത്രമാണെങ്കിലും അതിലൂടെ കരളിലെ ചെറിയ തകരാറുകളും വളരെ നേരത്തെ തന്നെ കണ്ടുപിടിക്കാന്‍ കഴിയും. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഈ പരിശോധന നടത്തി, കരളിനെ കുറിച്ച് മനസ്സിലാക്കുകയും, അതിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും വേണ്ട നടപടികള്‍ എടുക്കുകയും ചെയ്യുക എന്നത് ആരോഗ്യകരമായ ജീവിതത്തിന്റെ മുന്‍കരുതലായി എടുക്കാവുന്നതാണ്.ഓരോരുത്തരുടെയും ശാരീരിക സ്ഥിതി അനുസരിച്ച് LFT ഫലങ്ങള്‍ വ്യത്യാസപ്പെടാം. അതിനാല്‍ തന്നെ വിദഗ്ധനായ ഒരു ഡോക്ടറുടെ സേവനം എപ്പോഴും രോഗനിര്‍ണയം നടത്തുമ്പോള്‍ ആശ്രയിക്കുക.