മധുരം ഇഷ്ടമുള്ളവരുടെ പ്രിയ സാധനമാണ് ക്രീം ബിസ്ക്കറ്റ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടം. പലതരത്തിലും നിറത്തിലുള്ള ക്രീം ബിസ്കറ്റുകൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. പലപ്പോഴും കുട്ടികള്‍ക്ക് സ്‌കൂളില്‍ സ്‌നാക്‌സ് ബോക്‌സില്‍ ഇതു കൊടുത്തുവിടാറുണ്ട്. പ്രത്യേകിച്ച് ക്രീം ബിസ്‌ക്കറ്റ് അടര്‍ത്തി ക്രീം മാത്രം കഴിക്കുന്നതും പലരുടെയും ശീലമാണ്.
ഒരു ക്രീം ബിസ്‌ക്കറ്റിനുള്ളിലെ ഫില്ലിങ് യഥാര്‍ഥത്തില്‍ ക്രീം അല്ല, അത് വനസ്പതി അല്ലെങ്കില്‍ ഡാല്‍ഡ പോലുള്ള ഹൈഡ്രജനേറ്റഡ് കൊഴുപ്പുകള്‍, പഞ്ചസാര സിറപ്പ്, കൃത്രിമ ഫ്‌ളേവറുകള്‍, സുഗന്ധങ്ങള്‍, കളറിങ് ഏജന്റുകള്‍, കേടാകാതിരിക്കാനുള്ള പ്രിസര്‍വേറ്റിവുകള്‍ എന്നിവയുടെ മിശ്രിതമാണ്. ഇത് പതിവായി ശരീരത്തില്‍ ചെല്ലുന്നത് ഹാനികരമാണ്.
യഥാര്‍ഥ ക്രീമിനെ അനുകരിക്കുകയും നിര്‍മാണ ച്ചെലവ് കുറഞ്ഞതുമായ ഇവയില്‍ ഒരു പോഷകഘടകവുമില്ലെന്ന് തന്നെ പറയാം. ഇത്തരത്തിലുള്ള ക്രീമില്‍ അടങ്ങിയിരിക്കുന്ന ഏറ്റവും അപകടകാരി കൊഴുപ്പ് തന്നെയാണ്. ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുകയും കാലക്രമേണ ടൈപ് 2 പ്രമേഹത്തിലേക്കും നയിക്കുന്നു. കുട്ടികളിൽ പൊണ്ണത്തടി ഉണ്ടാകാൻ ഇത് കാരണമാകുന്നു.