Jasprit Bumrah: മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയെ വരിഞ്ഞുമുറുക്കി ജസ്പ്രീത് ബുംറ. ഒന്നാം ഇന്നിങ്‌സില്‍ 105 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ 54 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയിലാണ്. ബുംറ നാലും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്ക്കായി അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ സാം കോണ്‍സ്റ്റാസിനെ പുറത്താക്കിയത് ബുംറയാണ്. 18 പന്തില്‍ എട്ട് റണ്‍സെടുത്ത കോണ്‍സ്റ്റാസ് ബുംറയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു. കോണ്‍സ്റ്റാസിനെ പുറത്താക്കിയ ശേഷം ബുംറ നടത്തിയ ആഘോഷ പ്രകടനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.