'രോഹിത് ശർമ്മ ആ ഇതിഹാസ താരത്തെപ്പോലെ'

Webdunia
ചൊവ്വ, 30 ജൂണ്‍ 2020 (13:24 IST)
കളിക്കളത്തിൽ വളരെ സിംപിളായി പെരുമാറുന്ന താരമാണ് നിശ്ചിത ഓവർ ക്രിക്കറ്റിലെ ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ. രോഹിത് കളിയ്ക്കുന്നത് കാണുന്നത് തന്നെ മനോഹരമായ ഒരു ആനുഭവമാണ്. ആനായാസമായാണ് രോഹിത് ബാറ്റ് ചെയ്യുന്നത് എന്ന് തോന്നും. കൃത്യമായ ടൈമിങ്ങും ശാന്തമായ ബാറ്റിങ് ശൈലിയുകൊണ്ടാണ് രോഹിത് ബൊളർമാരെ ആക്രമിയ്ക്കുന്നത്. പക്ഷേ കളി കാണുന്ന ഒരാൾക്ക് രോഹിത് ആക്രമിയ്ക്കുകായാണ് എന്ന് തോന്നുകയേയില്ല
 
രോഹിത് ശര്‍മ്മയുടെ ഗ്രൗണ്ടിലെ ശാന്തമായ രീതി ഇന്ത്യന്‍ അഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരമായ വസീം ജാഫറുടേതിന് സമാനമാണെന്ന് തുറന്നുപറയുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. സ്റ്റാർ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയില്‍ സംസാരിയ്ക്കുമ്പോഴാണ് ഇരുവരുടെയും സമാനതകളെ കുറിച്ച് ഇർഫാൻ പത്താൻ തുറന്നുപറഞ്ഞത്. രോഹിതും, ജാഫറും നല്ല ശാന്തതയോടെ ഒരൽപം സമയമെടുത്ത് കളിക്കുന്ന താരങ്ങളാണെന്ന് ഇര്‍ഫാന്‍ പറയുന്നു‌. 
 
ജാഫർ ഒത്തിരി സമയമെടുത്താണ് ബാറ്റ് ചെയ്യുക. വളരെ ശാന്തനായാണ് അദ്ദേഹം ഓടുക.  അദ്ദേഹം എന്താണ് കഷ്ടപ്പെടാതെ കളിക്കുന്നതെന്ന് ആളുകൾക്ക് തോന്നിപ്പോകും. രോഹിതും ഇതേ പോലെ തന്നെയാണ് പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് രോഹിത് കുറച്ച്‌ കൂടി അധ്വാനിച്ച്‌ കളിക്കണമെന്ന് അഭിപ്രായം ഉണ്ടാകും എന്നാല്‍ രോഹിത് സത്യത്തില്‍ കഠിനമായി അധ്വാനിക്കുന്ന താരമാണ് ഇർഫാൻ പത്താൻ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article