ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടവിജയത്തില്‍ ധോണി പങ്കാളിയാവുന്നത് കാണാൻ ആഗ്രഹിക്കുന്നു: ശ്രീശാന്ത്

ബുധന്‍, 24 ജൂണ്‍ 2020 (14:11 IST)
കൊച്ചി: ഇന്ത്യയുടെ മുൻ നയകൻ മഹേന്ദ്ര സിങ് ധോണി ഇനി ഇന്ത്യൻ ടീമിലേയ്ക്ക് മടങ്ങിയെത്തില്ല എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ധോണി വിരമിക്കൽ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിനോട് യോജിക്കുന്നില്ലെന്ന് പറയുകയാണ് ശ്രീശാന്ത്. ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്ററും ഇന്ത്യയ്ക്ക് ലോക കിരീടങ്ങൾ സമ്മാനിച്ച നായകനുമായ ധോണിയ്ക്ക് അർഹിയ്ക്കുന്ന യാത്രയയപ്പ് തന്നെ നൽകണം എന്ന് ശ്രീശാന്ത് പറയുന്നു. 
 
2011ലെ ഏകദിന ലോകകപ്പ് വിജയത്തിനു ശേഷം ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ ടീമംഗങ്ങള്‍ തോളിലേറ്റി വലം വച്ചത് പോലെ ധോാണിയെയും സഹതാരങ്ങള്‍ തോളിലേറ്റി ആദരിക്കണം ധോണി തീര്‍ച്ചയായും ടി20 ലോകകപ്പില്‍ കളിക്കണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. ലോകകപ്പിന് മുൻപ് ഐപിഎല്‍ നടക്കണമെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ധോണി ഭായിയുടെ തകർപ്പൻ ഇന്നിങ്‌സുകള്‍ കാണണമെന്നും ആഗ്രഹിക്കുന്നു. 
 
ധോണീയുടെ മൗനത്തെക്കുറിച്ചാണ് ആളുകള്‍ സംസാരിയ്ക്കുന്നത്. എന്നാൽ എന്ത് ചെയ്യണമെന്നതിൽ നല്ല ബോധ്യമുള്ള ആളാണ് അദ്ദേഹം. ധോണി ഭായി ടി20 ലോകകപ്പില്‍ കളിക്കുകയും കിരീടം നേടുകയും ചെയ്യണമെന്ന് ഏറെ ആഗ്രഹിക്കുന്നു. സച്ചിന്‍ പാജി ആ തീരുമാനം എടുത്തതുപോലെ ധോണി ഭായ്‌യും വിരമിക്കൽ പ്രഖ്യാപിയ്ക്കട്ടെ. ടീമംഗങ്ങള്‍ ധോണിയെ തോളിലേറ്റി ഗ്രൗണ്ട് ചുറ്റണമെന്നാണ് എന്റെ ആഗ്രഹം. ശ്രിശാന്ത് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍