എസ് പ്രെസ്സോയുടെ സിഎൻജി പതിപ്പ് വിപണിയിലെത്തിച്ച് മാരുതി, ഇന്ധനക്ഷമത 31.2 കിലോമീറ്റർ

ബുധന്‍, 24 ജൂണ്‍ 2020 (13:23 IST)
എസ്-പ്രെസോയുടെ സിഎന്‍ജി പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുകയാണ് മാരുതി സുസൂക്കി. കൂടുതൽ എക്കണോമി വാഹനങ്ങളിൽ സിഎൻജി പതിപ്പ് ഓരുക്കുന്നതിന്റെ ഭാഗമായാണ് എസ്‌ പ്രെസ്സോയ്ക്കും സിഎൻജി പതിപ്പ് ഒരുക്കിയിരിയ്കുന്നത്. സിഎൻജി പ്പതിപ്പിനെ 2020 ഓട്ടോ എക്സ്‌പോയിക് മാരുതി സുസൂക്കി പ്രദർശിപ്പിച്ചിരുന്നു. നാല് വകഭേദങ്ങളിലാണ് എഎൻജി പതിപ്പ് വിപണിയില്‍ ലഭ്യമാവുക. അടിസ്ഥാന വകഭേതത്തിന് 4.84 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 5.13 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.
 
വാഹനത്തിന്റെ ഡിസൈനിലോ മറ്റു ഫീച്ചറുകളിലോ കമ്പനി മാറ്റം വരുത്തിയിട്ടില്ല. 31.2 കിലോമീറ്റര്‍ മൈലേജാണ് സിഎൻജി പതിപ്പിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. 5500 ആർപിഎമ്മിൽ 67 ബിഎച്ച്പി കരുത്തും, 3000 ആർപിഎമ്മിൽ 90 എൻഎം ടൊർക്കും സൃഷ്ടിയ്ക്കാൻ കഴിവുള്ള 998 സിസി, ത്രീ സിലിണ്ടര്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. 55 ലിറ്ററാണ് സിഎന്‍ജി ടാങ്കിന്റെ കപ്പാസിറ്റി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍