കാർ സ്റ്റാർട്ട് ആക്കാൻ ഇനി താക്കോൽ വേണ്ട, ഐഫോൺ തന്നെ ധാരാളം, പുതിയ സംവിധാനം ഇങ്ങനെ !

ബുധന്‍, 24 ജൂണ്‍ 2020 (12:51 IST)
കീ ഇല്ലാതെ തന്നെ ഇനി കാർ സ്റ്റാർട്ട് ആക്കാം. പുതിയ ഐഒഎസ്‌ പതിപ്പായ ഐഒഎസ് 14ലാണ് പുതിയ സംവിധാനം ഒരുകിയിരിയ്ക്കുന്നത്. നിയർഫീൽഡ്സ് കമ്മ്യൂണിക്കേഷൻ, എൻഎഫ്‌സി കമ്മ്യൂണിക്കേഷൻ എന്ന സംവിധാനം ഉപയോഗിച്ചാണ് സംവിധനം ഒരുക്കിയിരിയ്ക്കുന്നത്. ഫോൺ ഹാൻഡിലിൽ ചേർത്തുപിടിയ്ക്കുന്നതോടെ കാർ സ്റ്റാർട്ട് ആകും. ഇതിലൂടെ തന്നെ കാർ ഓഫ് ആക്കാനുമാകും.  
 
ഐഫോണ്‍ ഉപയോഗിക്കുന്ന മറ്റൊരാള്‍ക്ക് ഈ വിർച്വൽ കീ കൈമാറാനും സാധിയ്ക്കും ഇത്തരത്തിൽ താക്കോൽ കൈമാറുമ്പോൾ വാഹനത്തിന്റെ ഉപയോഗം നിയന്ത്രിയ്ക്കാനുള്ള സംവിധാനവുമുണ്ട്. ഹാന്‍ഡിലിനോട് ചേർത്ത് പിടിക്കാതെ തന്നെ പോകറ്റിൽവച്ച് പോലും വാഹനത്തെ പ്രവർത്തിപ്പിയ്ക്കാൻ സാധിയ്ക്കുന്ന വിധത്തിലേയ്ക്ക് അധികം വൈകാതെ തന്നെ സംവിധാനം വികസിപ്പിയ്ക്കും. ഇതിനായി പുതിയ യുഐ ചിപ്പ് ആപ്പിൾ വികസിപ്പിയ്ക്കുന്നുണ്ട്. 
 
നിലവിൽ ഈ സംവിധനം ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടില്ല. അടുത്ത മാസം അമേരിക്കയിൽ പുറത്തിറക്കുന്ന പുതിയ 2020 ബിഎംഡബ്ല്യു 5 സീരിസില്‍ ഈ സംവിധാനമുണ്ടാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഐഒഎസ് 13ലും പുതിയ സംവിധാനം ഉള്‍പ്പെടുത്തുമെന്ന് ആപ്പിള്‍ അറിയിച്ചിട്ടുണ്ട്. അടുത്ത മാസത്തോടെ ഫീച്ചർ ലഭ്യമായി തുടങ്ങും. വൈകാതെ മറ്റു കാറുകളിലും സംവിധാനം ഒരുക്കും എന്നും ആപ്പിൾ വ്യക്തമാക്കി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍