India vs Sri Lanka 2nd ODI Live Updates: ടോസ് ശ്രീലങ്കയ്ക്ക്, ബാറ്റിങ് തിരഞ്ഞെടുത്തു; ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ ഇതാ

വ്യാഴം, 12 ജനുവരി 2023 (13:15 IST)
India vs Sri Lanka 2nd ODI Live Updates: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് ലഭിച്ച ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് മുന്നിലാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് രണ്ടാം ഏകദിനം നടക്കുന്നത്. 
 
ഒന്നാം ഏകദിനത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. യുസ്വേന്ദ്ര ചഹലിന് പകരം കുല്‍ദീപ് യാദവ് പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചു. 
 
പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക്, മുഹമ്മദ് സിറാജ് 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍