കരിയറിൽ ഫോമിലല്ലാതിരുന്ന കാലത്തെ നിരാശയും ബലഹീനതയും ഒരു കാലത്തും അംഗീകരിക്കാൻ താൻ തയ്യാറായിരുന്നില്ലെന്ന് തുറന്ന് സമ്മതിച്ച് വിരാട് കോലി. ആ സമയത്ത് കുടുംബത്തോടും സുഹൃത്തുക്കളോടും ദേഷ്യത്തോടെയാണ് പെരുമാറിയിരുന്നതെന്നും കോലി പറഞ്ഞു. സൂര്യകുമാർ യാദവിനൊപ്പം ബിസിസിഐ ടിവിക്ക് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് മുൻ ഇന്ത്യൻ നായകൻ്റെ തുറന്നുപറച്ചിൽ.
എൻ്റെ കാര്യത്തിൽ നിഷേധിക്കുന്തോറും നിരാശ കൂടുതൽ പടർന്നുപിടിച്ച് ഇഴഞ്ഞുകയറികൊണ്ടിരിക്കുന്നു. എൻ്റെ സ്പേസിൽ കിറുക്കുപിടിച്ചപോലെയാണ് ഞാൻ പെരുമാറിയത്. എന്നോട് അടുപ്പമുള്ളവരോടും അനുഷ്കയോടോ ചെയ്യാവുന്ന ന്യായമായ കാര്യമല്ല അത്. അതിനാൽ തന്നെ കാര്യങ്ങൾ അതേ കാഴ്ചപ്പാടിൽ കാണാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവന്നു. കോലി പറഞ്ഞു
ഞാൻ എന്താണോ എൻ്റെ ആഗ്രഹങ്ങൾ എന്താണോ അതിൻ്റെയെല്ലാം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ആവില്ലെന്ന് എനിക്ക് മനസിലായി. എനിക്ക് എന്നോട് തന്നെ സത്യസന്ധത കാണിക്കണമായിരുന്നു. ഞാൻ ദുർബലനായിരിക്കുമ്പോഴും ഞാൻ നന്നായി കളിക്കുന്നില്ലെന്നും ഞാനൊരു മോശം കളിക്കാരനാണെന്നും ഞാൻ അംഗീകരിക്കണം. അത് എനിക്ക് നിഷേധിക്കാൻ കഴിയില്ല. ഇതേ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നേയ്ക്കാമെന്ന് സൂര്യയ്ക്കും കോലി മുന്നറിയിപ്പ് നൽകി.