ഏകദിനറാങ്കിംഗിൽ നിലമെച്ചപ്പെടുത്തി വിരാട് കോലി, ടി20യിൽ 900 റേറ്റിംഗ് പോയിൻ്റ് പിന്നിട്ട് സൂര്യകുമാർ യാദവ്

ബുധന്‍, 11 ജനുവരി 2023 (18:46 IST)
ബംഗ്ലാദേശിനെതിരായ സെഞ്ചുറിക്ക് പിന്നാലെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും സെഞ്ചുറി നേടിയതോടെ ഐസിസി ഏകദിന റാങ്കിങ്ങിൽ ആറാമതെത്തി മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. രണ്ട് സ്ഥാനങ്ങൾ മുന്നേറിയാണ് കോലി ആറാം സ്ഥാനത്തെത്തി. ശ്രീലങ്കക്കെതിരായ മികച്ച പ്രകടനത്തോടെ രോഹിത് ശർമ പട്ടികയിൽ എട്ടാം സ്ഥാനത്തെത്തി. പാക് നായകൻ ബാബർ അസമാണ് പട്ടികയിൽ ഒന്നാമത്.
 
ദക്ഷിണാഫ്രിക്കയുടെ റാസി വാൻഡർ ദസ്സൻ റാങ്കിംഗിൽ രണ്ടാമതും പാക് താരം ഇമാം ഉൾ ഹഖ് മൂന്നാം സ്ഥാനത്താണ്.ശ്രേയസ് അയ്യർ പട്ടികയിൽ പതിനഞ്ചാം സ്ഥാനത്താണ്. ബൗളർമാരുടെ പട്ടികയിൽ സിറാജ് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിനെട്ടാം സ്ഥാനത്തെത്തി. സിറാജും പത്തൊമ്പതാം സ്ഥാനത്തുള്ള ജസ്പ്രീത് ബുമ്രയുമാണ് ആദ്യ 20ലുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ. ന്യൂസിലൻഡിൻ്റെ ട്രെൻ്റ് ബോൾട്ടാണ് ഒന്നാം സ്ഥാനത്ത്.
 
ടി20യിൽ ഇന്ത്യൻ താരം സൂര്യകുമാർ ഒന്നാം സ്ഥാനം നിലനിർത്തി. 908 റേറ്റിംഗ് പോയിൻ്റാണ് സൂര്യക്കുള്ള്ളത്. ടി20 റാങ്കിംഗ് ചരിത്രത്തിൽ ഇംഗ്ലണ്ടിൻ്റെ ഡേവിഡ് മലാനും ഓസീസ് താരം ആരോൺ ഫിഞ്ചും മാത്രമാണ് ഇതിന് മുൻപ് 900 റേറ്റിംഗ് പോയിൻ്റ് പിന്നിട്ടിട്ടുള്ളു. ആദ്യ ഇരുപതിൽ ഒരു ഇന്ത്യൻ ബൗളറും ഇടം നേടിയില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍