എന്തുകൊണ്ട് ഷമിക്കൊപ്പം നിന്നില്ല, മങ്കാദിംഗ് വിവാദത്തിൽ രോഹിത്തിൻ്റെ വിശദീകരണം

ബുധന്‍, 11 ജനുവരി 2023 (09:41 IST)
ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ അനായാസമായി ഇന്ത്യ വിജയം നേടിയെങ്കിലും മത്സരത്തിലെ അവസാന ഓവറിൽ ചില നാടകീയ രംഗങ്ങൾക്കാണ് ലോകം സാക്ഷിയായത്. ശ്രീലങ്കൻ നായകൻ ദസുൻ ഷനകയെ സെഞ്ച്വറി അടിപ്പിക്കാതിരിക്കാനായി താരത്തെ മങ്കാദിംഗിലൂടെ പുറത്താക്കാൻ ഇന്ത്യൻ താരം മുഹമ്മദ് ഷമി ശ്രമിച്ചതോടെയാണ് മത്സരം ചൂടുപിടിച്ചത്. മങ്കാദിങ്ങിനായുള്ള അപ്പീൽ പിൻവലിച്ചുകൊണ്ട് ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് വലിയ വിവാദങ്ങൾ ഒഴിവാക്കിയത്.
 

India Being India. @ImRo45 Did The Right Thing In The End. #Mankad #IndiaVsSriLanka @dasunshanaka1 Well Deserved 100. @OfficialSLC @BCCI #Cricket pic.twitter.com/Q1r24YMgdq

— Shohan Bowala (@shohanb) January 10, 2023

മത്സരശേഷം എന്തുകൊണ്ടാണ് മങ്കാദിംഗ് നിയമപരമായിരുന്നിട്ടും അപ്പീൽ പിൻവലിച്ചതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ.ഷമി അങ്ങനെ ചെയ്യുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. അവൻ 98 റൺസിൽ നിൽക്കുകയായയിരുന്നു. വളരെ മനോഹരമായാണ് അവൻ ബാറ്റ് ചെയ്തത്. അവനെ അത്തരത്തിൽ പുറത്താക്കുന്നത് ശരിയല്ല, അങ്ങനെ പുറത്താക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. രോഹിത് പറഞ്ഞു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യമായ 374 പിന്തുടർന്ന ശ്രീലങ്ക 306 റൺസാണ് നേടിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍