റിഷഭ് പന്ത് ഐപിഎല്ലിനില്ല, പുതിയ നായകനെ തേടി ഡൽഹി ക്യാപ്പിറ്റൽസ്

ബുധന്‍, 11 ജനുവരി 2023 (18:32 IST)
വാഹനാപകടത്തിൽ പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന് ഐപിഎൽ 2023 സീസൺ നഷ്ടമാകുമെന്ന് സ്ഥിരീകരിച്ച് ഡൽഹി ക്യാപ്പിറ്റൽസ് ടീമിൻ്റെ ക്രിക്കറ്റ് ഡയറക്ടർ സൗരവ് ഗാംഗുലി. ഇതോടെ പുതിയ സീസണിൽ പുതിയ ക്യാപ്റ്റൻ്റെ കീഴിലാകും ഡൽഹി അണിനിരക്കുക. വരുന്ന ഐപിഎല്ലിൽ റിഷഭ് പന്തിൻ്റെ അഭാവം തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ഗാംഗുലി പറഞ്ഞു.
 
ഡിസംബർ 30നുണ്ടായ കാർ അപകടത്തിലാണ് റിഷഭ് പന്തിന് സാരമായി പരിക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്ക് പന്ത് വിധേയനായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കാൻ നാല് മാസവും ഫിറ്റ്നസ് വീണ്ടെടുക്കാൻ 2 മാസവും താരത്തിന് വേണ്ടുവരുമെന്നാണ് സൂചന. ഇതോടെ ഐപിഎല്ലും ഏഷ്യാകപ്പും ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പും പന്തിന് നഷ്ടമാകുവാൻ സാധ്യതയുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍