ഓക്കെയാണ് ഗയ്സ്, ഉടനെ കാണാമെന്ന് സഞ്ജു സാംസൺ, പോസ്റ്റിന് കമൻ്റുമായി ഹാർദ്ദിക്കും ധവാനും

വ്യാഴം, 5 ജനുവരി 2023 (18:01 IST)
ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തിനിടെ പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണിന് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്ന് കഴിഞ്ഞ ദിവസമാണ് ബിസിസിഐ അറിയിച്ചത്. സഞ്ജു പരമ്പരയിലെ ബാക്കി മത്സരങ്ങൾക്കായി ടീമിനൊപ്പമുണ്ടാകില്ലെന്ന അറിയിച്ചതിന് പിന്നാലെ ആരാധകർക്കായി ചിത്രം പങ്കുവെച്ചിരിക്കുകയാണ് സഞ്ജു സാംസൺ.
 
എല്ലാം നന്നായിരിക്കുന്നു, ഉടൻ കാണാം എന്ന കുറിപ്പോടെ വാംഖഡെയിൽ നിന്നുള്ള ചിത്രമാണ് സഞ്ജു പങ്കുവെച്ചത്. വേഗം സുഖം പ്രാപിക്കട്ടെ എന്ന ആശംസകളുമായി ആരാധകർ പോസ്റ്റിന് താഴെ എത്തിയപ്പോൾ ഇന്ത്യൻ താരങ്ങളായ ഹാർദ്ദിക് പാണ്ഡ്യ,ശിഖർ ധവാൻ അടക്കമുള്ളവരും കമൻ്റുമായെത്തി. കരുത്തോടെ തിരിച്ചുവരുമെന്നാണ് ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ കുറിച്ചത്.
 
ജിതേഷ് ശർമയാണ് അവശേഷിക്കുന്ന 2 ടി20 മത്സരങ്ങളിൽ സഞ്ജു സാംസണിന് പകരക്കാരനായി ടീമിലെത്തിയത്. കെ എൽ രാഹുൽ ടീമിലില്ലാത്തതും റിഷഭ് പന്തിന് പരിക്കേറ്റതുമാണ് ജിതേഷ് ശർമയിലേക്ക് സെലക്ടർമാരുടെ കണ്ണുകൾ കൊണ്ടെത്തിച്ചത്. ഇഷാൻ കിഷൻ തന്നെയാകും ഇന്ന് നടക്കുന്ന രണ്ടാം ടി20യിൽ വിക്കറ്റ് കീപ്പറാകുക.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Sanju V Samson (@imsanjusamson)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍