India vs Ireland 1st T20 Match Live Updates: ഇന്ത്യ-അയര്‍ലന്‍ഡ് ആദ്യ ട്വന്റി 20 മത്സരം ഇന്ന്, അറിയേണ്ടതെല്ലാം

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2023 (09:34 IST)
India vs Ireland 1st T20 Match Live Updates: ഇന്ത്യ-അയര്‍ലന്‍ഡ് ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തില്‍ ഉള്ളത്. ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുക. 
 
മത്സരങ്ങള്‍
 
ഒന്നാം ട്വന്റി 20 - ഓഗസ്റ്റ് 18 വെള്ളിയാഴ്ച 
 
രണ്ടാം ട്വന്റി 20 - ഓഗസ്റ്റ് 20 ഞായറാഴ്ച 
 
മൂന്നാം ട്വന്റി 20 - ഓഗസ്റ്റ് 23 ബുധനാഴ്ച 
 
ഡബ്ലിനിലാണ് എല്ലാ മത്സരങ്ങളും നടക്കുക. ഇന്ത്യന്‍ സമയം രാത്രി 7.30 മുതലാണ് കളികള്‍. സ്‌പോര്‍ട്‌സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കും. 
 
മലയാളി താരം സഞ്ജു സാംസണ്‍ ആയിരിക്കും ഒന്നാം ട്വന്റി 20 മത്സരത്തില്‍ പ്രധാന വിക്കറ്റ് കീപ്പര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ മികവ് തെളിയിക്കാന്‍ സാധിക്കാതിരുന്ന സഞ്ജുവിന് ഇത് അവസാന അവസരമാണ്. അയര്‍ലന്‍ഡിനെതിരെയും സഞ്ജു നിരാശപ്പെടുത്തിയാല്‍ താരത്തിന്റെ ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് സ്വപ്നങ്ങള്‍ അസ്തമിക്കും. 
 
ഇന്ത്യ സാധ്യത ഇലവന്‍: ഋതുരാജ് ഗെയ്ക്വാദ്, യഷസ്വി ജയ്സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, മുകേഷ് കുമാര്‍ 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article