പ്രിയപ്പെട്ട താരം ആരെന്ന് വെളിപ്പെടുത്തി ഇന്ത്യ-ന്യൂസിലൻഡ് താരങ്ങൾ, സച്ചിനെ ഫേവറേറ്റായി തിരെഞ്ഞെടുത്തത് 4 പേർ

Webdunia
ഞായര്‍, 20 ജൂണ്‍ 2021 (15:39 IST)
ടെസ്റ്റ് ക്രിക്കറ്റിൽ തങ്ങളുടെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാർ ആരെല്ലാമെന്ന് വെളിപ്പെടുത്തി ഇന്ത്യ-ന്യൂസിലൻഡ് താരങ്ങൾ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഇംഗ്ലണ്ടിലുള്ള താരങ്ങൾ ഐസിസി മീഡിയയോടാണ് മനസ് തുറന്നത്. ഇരുടീമുകളിൽ നിന്നായി 8 പേരാണ് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ വെളിപ്പെടുത്തിയത്.
 
ഇന്ത്യൻ സീനിയർ സ്പിന്നർ രവിചന്ദ്ര അശ്വിൻ, ഇഷാന്ത് ശർമ, ന്യൂസിലൻഡ് താരം ബിജെ വാട്ട്‌ലിംഗ് എന്നിവരാണ് സച്ചിനെ പ്രിയതാരമായി തിരെഞ്ഞെടുത്തത്. ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വർ പൂജാരയുടെ പ്രിയപ്പെട്ട ടെസ്റ്റ് ബാറ്റ്സ്മാന്മാർ സച്ചിൻ,ദ്രാവിഡ്,ഗാംഗുലി എന്നിവരാണ്.
 
ഓസ്ട്രേലിയൻ ഇതിഹാസ വിക്കറ്റ് കീപ്പിങ് താ‌രം ആദം ഗിൽക്രിസ്റ്റാണ് റിഷഭ് പന്തിന്റെ പ്രിയതാരം. ആൻഡ്രൂ സൈമണ്ട്‌സാണ് കോളിൻ ഡിഹോമ്മിന്റെ പ്രിയതാരം. ഓസീസ് ഇതി‌ഹാസ പേസർ ഗ്ലെൻ മഗ്രാത്താണ് ജസ്‌പ്രീത് ‌ബു‌മ്രയുടെ പ്രിയതാരം. മുൻ ദക്ഷിണാഫ്രിക്കൻ പേസർ അലൈൻ ഡൊണാൾഡാണ് നീൽ വാഗ്‌നറുടെ പ്രിയതാരം. 

അനുബന്ധ വാര്‍ത്തകള്‍

Next Article