ഉന്തും തള്ളും പൂട്ടലും; ഇതിനിടയിലും പന്ത് വിട്ടുകൊടുക്കാതെ മെസി, വീഡിയോ പങ്കുവച്ച് കോപ്പ അമേരിക്ക

ശനി, 19 ജൂണ്‍ 2021 (09:12 IST)
കോപ്പ അമേരിക്കയിലെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് അര്‍ജന്റീന. ടൂര്‍ണമെന്റില്‍ രണ്ട് കളികള്‍ കഴിഞ്ഞപ്പോള്‍ ഒരു ജയവും ഒരു സമനിലയുമാണ് അര്‍ജന്റീനയ്ക്കുള്ളത്. ആദ്യ മത്സരത്തില്‍ ചിലെയ്‌ക്കെതിരെ സമനില വഴങ്ങിയപ്പോള്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ഉറുഗ്വായിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.
 

മത്സരത്തിലുടനീളം മെസിയായിരുന്നു ഉറുഗ്വായ് താരങ്ങളുടെ ലക്ഷ്യം. മെസിയുടെ മുന്നേറ്റങ്ങള്‍ക്ക് തടയിടാന്‍ ഒരേസമയം മൂന്നും നാലും ഉറുഗ്വായ് താരങ്ങള്‍ ഓടിയെത്തി. പലപ്പോഴും മെസി ഫൗളുകള്‍ക്ക് ഇരയായി. പന്ത് മെസിയുടെ കാലിലാണെങ്കില്‍ ഉറുഗ്വായ് ടീം താരങ്ങള്‍ അദ്ദേഹത്തിനു ചുറ്റും വട്ടമിടുന്ന കാഴ്ചയാണ് ഇന്നത്തെ മത്സരത്തില്‍ പലപ്പോഴും കണ്ടത്. അര്‍ജന്റീന റോഡ്രിഗസിലൂടെ നേടിയ ഗോളിന് വഴിയൊരുക്കിയത് മെസിയാണ്. മത്സരത്തിലെ താരവും മെസി തന്നെ. ആദ്യ മത്സരത്തിലും മെസി തന്നെയായിരുന്നു കളിയിലെ താരം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍