മെസിയുടെ ഉഗ്രന്‍ പാസ്, ലക്ഷ്യംകണ്ട് റോഡ്രിഗസ്; ഉറുഗ്വായിയെ തോല്‍പ്പിച്ച് അര്‍ജന്റീന

ശനി, 19 ജൂണ്‍ 2021 (07:25 IST)
കോപ്പ അമേരിക്കയിലെ രണ്ടാം മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഉറുഗ്വായിയെ മെസിയും കൂട്ടരും തോല്‍പ്പിച്ചത്. കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തില്‍ ചിലെയോട് അര്‍ജന്റീന സമനില വഴങ്ങുകയായിരുന്നു. 
 
ഇന്നത്തെ മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ ഉറുഗ്വായ്‌ക്കെതിരെ ഗോള്‍ നേടാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചു. നായകന്‍ ലയണല്‍ മെസി നല്‍കിയ ഉഗ്രന്‍ പാസ് ഗുവാഡൊ റോഡ്രിഗസ് കലക്കന്‍ ഹെഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 13-ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയുടെ ഏകപക്ഷീയമായ ഗോള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍