ടി20 ലോകകപ്പ് ടീമിൽ ആരെല്ലാം? ഇംഗ്ലണ്ടിനെതിരായ പരമ്പര നിർണായകം, സഞ്ജു പുറത്തേയ്‌ക്കോ?

Webdunia
ബുധന്‍, 10 മാര്‍ച്ച് 2021 (18:12 IST)
ഇംഗ്ലണ്ടിനെതിരായ പരമ്പര ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകുമെന്ന് ഇന്ത്യൻ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡ്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര അവസാനിക്കുമ്പോളേക്കും ആരെല്ലാം ലോകകപ്പ് ടീമിൽ ഉണ്ടാകുമെന്ന് വ്യക്തമാകുമെന്നും റാത്തോഡ് പറഞ്ഞു.
 
ടി20 ലോകകപ്പ് ഇന്ത്യയിലാണ് നടക്കുന്നത്. ഈ പരമ്പര അവസാനിക്കുന്നതോടെ ബാറ്റിംഗ് ലൈനപ്പ് എനിക്ക് തയ്യാറാക്കേണ്ടതുണ്ട്. നിലവിലെ ടീമിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കരുതുന്നില്ല. വിക്രം റാത്തോഡ് പറഞ്ഞു. ഇതോടെ ഇംഗ്ലണ്ടിനെതിരായ ടീമിൽ ഇടം നേടാനാവാതിരുന്ന മലയാളി താരം സഞ്ജുവിന് ലോകകപ്പ് ടീമിൽ ഇടം നേടുക പ്രയാസമായിരിക്കും.
 
നിലവിലെ ടീമിൽ ആര്‍ക്കെങ്കിലും ഫോം നഷ്‌ടമായാലോ, പരിക്കേറ്റാലോ മാത്രമേ ബാറ്റിംഗ് നിരയില്‍ മാറ്റുണ്ടാകൂ എന്നാണ് വിക്രം റാത്തോഡ് വ്യക്തമാക്കുന്നത്. നിലവിലെ സ്ഥിതിയിൽ സൂര്യകുമാർ യാദവ്,ഇഷാൻ കിഷൻ അടക്കമുള്ള താരങ്ങൾ പരാജയപ്പെടുകയും ഐപിഎല്ലിൽ സഞ്ജു മികച്ച പ്രകടനം കാഴ്‌ച്ചവെക്കുകയും ചെയ്‌തെങ്കിൽ മാത്രമെ ലോകകപ്പ് ടീമിൽ സഞ്ജുവിന് ഇടം നേടാനാവുകയുള്ളു.

അനുബന്ധ വാര്‍ത്തകള്‍

Next Article