റോഡ് സേഫ്‌റ്റി സീരീസിൽ ഇന്ന് തീ പാറുന്ന പോരാട്ടം: ഇന്ത്യൻ ലെജൻഡ്‌സ് നേരിടുന്നത് പീറ്റേഴ്‌സണിന്റെ ഇംഗ്ലണ്ട് ലെജൻഡ്‌സിനെ

ചൊവ്വ, 9 മാര്‍ച്ച് 2021 (18:14 IST)
റോഡ് സേഫ്റ്റി ലോക സീരീസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്നു ഗ്ലാമര്‍ പോരാട്ടം. സച്ചിൻ ടെൻഡുൽക്കർ നയിക്കുന്ന ഇന്ത്യൻ ലെജൻഡ്‌സും മുൻ സൂപ്പർ ബാറ്റ്സ്മാൻ കെവിൻ പീറ്റേഴ്‌സൺ നയിക്കുന്ന ഇംഗ്ലണ്ട് ലെജൻഡ്‌സും തമ്മിലാണ് ഇന്ന് ഏറ്റുമുട്ടുന്നത്.
 
ടൂർണമെന്റിൽ കളിച്ച 3 മത്സരങ്ങളിൽ വിജയിച്ച് പോയിന്റ് പട്ടികയുടെ തലപ്പത്താണ് ഇന്ത്യ.അതേസമയം, ഇംഗ്ലണ്ടിനു ടൂര്‍ണമെന്റില്‍ ഇതു രണ്ടാമത്തെ മല്‍സരമാണ്. ആദ്യ കളിയില്‍ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിനു അവര്‍ തോല്‍പ്പിച്ചിരുന്നു. കെവിൻ പീറ്റേഴ്‌സണിന് പുറമെ ജൊനാതന്‍ ട്രോട്ട്, റയാന്‍ സൈഡ്‌ബോട്ടം,മോണ്ടി പനേസര്‍,മാത്യു ഹൊഗാര്‍ഡ്, തുടങ്ങിയ താരങ്ങളും ഇംഗ്ലണ്ട് നിരയിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍