അനുപമ പരമേശ്വരൻ അല്ല, ബു‌മ്ര വിവാഹം ചെയ്യുന്ന ആ സുന്ദരി ഇതാ

ചൊവ്വ, 9 മാര്‍ച്ച് 2021 (15:39 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കിടെ ജസ്‌പ്രീത് ബു‌മ്ര ഇന്ത്യൻ ടീമിൽ നിന്നും പിന്മാറിയ വാർത്ത വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടികാണിച്ചായിരുന്നു താരത്തിന്റെ പിന്മാറ്റം.
 
പിന്നാലെ താരം വിവാഹിതനാകാൻ പോകുന്നതായി വാർത്തകൾ വന്നു. മലയാളം നടി അനുപമ പരമേശ്വരന്റെ പേരുമായി ബന്ധപ്പെടുത്തിയായിരുന്നു ആദ്യം വാർത്തകൾ വന്നത്. ഇപ്പോളിതാ ബു‌മ്ര വിവാഹം ചെയ്യാൻ പോകുന്നതാരാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
 
നടിയും മോഡലുമായ സഞ്ജന ഗണേശനെയാണ് ബു‌മ്ര ജീവിതപങ്കാളിയാക്കാ‌ൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 14,15 തീയതികളിലായി ഇരുവരും ഗോവയിൽ വെച്ച് വിവാഹിതരാകും എന്നും റിപ്പോർട്ടുകളൂണ്ട്. 2014ൽ മിസ് ഇന്ത്യ കിരീടം ചൂടിയ സഞ്ജന ക്രിക്കറ്റ് അവതാരക എന്ന നിലയിലാണ് ശ്രദ്ധേയയായത്. എംടിവിയിലെ സ്പ്ലിറ്റ് വില്ല ഏഴാം സീസണിലും സഞ്ജന പങ്കെടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍