റിഷഭ് പന്ത് ഇന്ത്യക്കായി ചെയ്‌തത് മാറ്റാർക്കും ചെയ്യാനാവാത്ത കാര്യങ്ങൾ: പ്രശംസയുമായി രവിശാസ്‌ത്രി

തിങ്കള്‍, 8 മാര്‍ച്ച് 2021 (14:58 IST)
ഓസീസിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ടെസ്റ്റിൽ നിർണായക പ്രകടനം കാഴ്‌ചവെച്ച ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ പ്രശംസിച്ച് ഇന്ത്യൻ പരിശീലകൻ രവി ശാസ്‌ത്രി.രണ്ട് മാസത്തിനുള്ളില്‍ റിഷഭ് ഇന്ത്യക്കായി ചെയ്തത് ജീവിതകാലത്ത് മറ്റൊരു താരത്തിനും ചെയ്യാനാവാത്ത കാര്യമാണെന്നാണ് ശാസ്‌ത്രി പറയുന്നത്.
 
ഐപിഎല്ലിൽ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയാണ് അവൻ വന്നത്. എന്നാൽ അവൻ മറ്റാരെക്കാളും കഠിനമായി പരിശീലനം നടത്തി. അതിന്റെ ഫലം ഈ ലോകം മുഴുവന്‍ കണ്ടു. സ്വാഭാവികമായും മാച്ച് വിന്നര്‍ പ്രതിഭയുള്ള താരമാണവന്‍. അവസാന രണ്ട് മാസത്തിനുള്ളില്‍ റിഷഭ് ഇന്ത്യക്കായി ചെയ്തത് മറ്റാര്‍ക്കും ജീവിതകാലത്തിലൊരിക്കലും ചെയ്യാനാവില്ലെന്നാണ് താൻ കരുതുന്നതെന്നും ബാറ്റിങ്ങിൽ മാത്രമല്ല കീപ്പിങ്ങിലും പന്ത് മെച്ചപ്പെട്ടതായും രവി ശാസ്‌ത്രി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍