ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര വിജയം നേടിയ ഇന്ത്യയെ അഭിനന്ദിച്ച് ഇംഗ്ലീഷ് നായകൻ ജോ റൂട്ട്. തന്റെ ട്വിറ്റർ പേജിലിട്ട കുറിപ്പിലൂടെയാണ് ജോ റൂട്ടിന്റെ അഭിനന്ദനം. പരമ്പരയിൽ നിന്നും ഇംഗ്ലണ്ടിന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റിയതായും ഇന്ത്യയുടെ ആതിഥ്യമര്യാദയ്‌ക്ക് നന്ദി പറയുന്നതായും ജോറൂട്ട് ട്വിറ്ററിൽ കുറിച്ചു.