അക്‌സർ പട്ടേലിന്റെ ഫോം രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവിനെ ബുദ്ധിമുട്ടിലാക്കുമെന്ന് ഗവാസ്‌കർ

Webdunia
ചൊവ്വ, 9 മാര്‍ച്ച് 2021 (19:49 IST)
ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്‌ക്ക് ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ബുദ്ധിമുട്ടേറിയതാവുമെന്ന് മുൻ ഇന്ത്യൻ താരമായ സുനിൽ ഗാവസ്കർ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മിന്നും പ്രകടനം നടത്തിയ അക്‌സർ പട്ടേലിന്റെ സാന്നിധ്യം ജഡേജയുടെ തിരിച്ചുവരവിനെ ബുദ്ധിമുട്ടിലാക്കുമെന്നാണ് ഗവാസ്‌കർ പറയുന്നത്.
 
കിട്ടിയ അവസരം അക്‌സർ നന്നായി ഉപയോഗിച്ചു. 3 ടെസ്റ്റുകളിൽ നിന്നും 27 വിക്കറ്റുകളാണ് അക്‌സർ നേടിയത്. കൂടാതെ ബാറ്റ് ചെയ്യാനും തനിക്കാവുമെന്നും താരം തെളിയിച്ചു. നിലവിലെ ഫോം പരിഗണിക്കുകയാണെങ്കിൽ അക്‌സർ പട്ടേലിനെ നിലനിർത്താനാകും ഇന്ത്യ ശ്രമിക്കുകയെന്നും ഗവാസ്‌കർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article