കോലിയേക്കാൾ മികച്ച താരം വില്യംസൺ, പലരും തുറന്ന് പറയാത്തത് വിമർശനങ്ങൾ ഭയന്നെന്ന് മൈക്കൽ വോൺ

Webdunia
വെള്ളി, 14 മെയ് 2021 (22:05 IST)
ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസണിനെ പ്രശംസകൊണ്ട് മൂടി മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. കെയ്‌ൻ വില്യംസൺ ഇന്ത്യക്കാരനായിരുന്നുവെങ്കിൽ അയാൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാവുമായിരുന്നുവെന്ന് വോൺ പറഞ്ഞു.
 
വിരാട് കോലിയല്ല മഹാനായ കളിക്കാരനെന്ന് നിങ്ങൾക്ക് പറയാൻ അനുവാദമില്ലാത്തുകൊണ്ടു മാത്രമാണ് വില്യംസണ്‍ മഹാനായ കളിക്കാരനാവാതിരിക്കുന്നത്. അങ്ങനെ പറഞ്ഞാൽ നിങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ നിന്ന് കല്ലേറ് കിട്ടും. കോലിയാണ് മികച്ചവൻ എന്ന് പറഞ്ഞാലെ നിങ്ങൾക്ക് ക്ലിക്കുകളും ലൈക്കുകളും കിട്ടുകയുള്ളു.എന്നാൽ 3 ഫോർമാറ്റിലും ആർക്കും പിന്നിലല്ല വില്യംസൺ.ശാന്തമായി മാന്യമായി തന്‍റെ പ്രകടനം നടത്തുന്നതുകൊണ്ട് അത് അധികമാരും ശ്രദ്ധിക്കാതെ പോകുന്നതാണെന്നും വോൺ പറഞ്ഞു.
 
ഇംഗ്ലീഷ് സാഹചര്യത്തിൽ എക്കാലത്തും കോലിയേക്കാൾ മികവ് പുലർത്തിയിട്ടുള്ളത് വില്യംസണാണ്. അതുകൊണ്ട് ഇത്തവണ കോലിയെക്കാള്‍ കൂടുതല്‍ റണ്‍സ് നേടാന്‍ പോവുന്നതും വില്യംസണായിരിക്കും. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ കോലി മികച്ച പ്രകടനം നടത്തി എന്നാൽ അതിന് മുൻപ് ഇംഗ്ലീഷ് സാഹചര്യങ്ങളിൽ എല്ലാം അദ്ദേഹം ബുദ്ധിമുട്ടി. കോലിയോളം മികച്ച കളിക്കാരനാണ് വില്യംസൺ. ഇൻസ്റ്റഗ്രാമിൽ കോലിയെ പോലെ ഫോളോവേഴ്‌സ് വില്യംസണിന് കാണില്ലായിരിക്കാം എന്നാൽ ളിക്കളത്തിലെ പ്രകടനം നോക്കിയാല്‍ ഈ സീസണില്‍ വിരാട് കോലിയെക്കാള്‍ റണ്‍സടിക്കാന്‍ പോകുന്നത് വില്യംസണായിരിക്കും വോൺ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article