ലോകത്തിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന 10 കായികതാരങ്ങൾ ഇവരാണ്, ഫോബ്‌സ് പട്ടിക

Webdunia
വെള്ളി, 14 മെയ് 2021 (21:43 IST)
ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 10 കായിക താരങ്ങൾ ആരെല്ലാമെന്ന് വെളിപ്പെടുത്തി ഫോബ്‌സ് മാഗസിൻ. അവസാന 12 മാസത്തെ താരങ്ങളുടെ പ്രതിഫലത്തെ അടിസ്ഥാനമാക്കി ഏറ്റവും പ്രതിഫലം പറ്റുന്ന 10 കായിക താരങ്ങളുടെ പട്ടികയാണ് ഫോബ്‌സ് പുറത്തുവിട്ടത്.
 
മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് താരം കോണര്‍ മഗ്രിഗറാണ് ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കായികതാരം.180 മില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ 12 മാസത്ത സമ്പാദ്യം. കളത്തിനകത്ത് നിന്നുള്ള പ്രതിഫലം മാത്രമാണിത്.
 
കഴിഞ്ഞ വർഷം 130 മില്യന്‍ ഡോളർ സമ്പാദിച്ച ബാഴ്‌സലോണയുടെ ലയണൽ മെസിയാണ് രണ്ടാം സ്ഥാനത്ത്. 120 ദശലക്ഷം ഡോളറുമായി ക്രിസ്റ്റിയാനോ റൊണാൾഡോയാണ് മൂന്നാം സ്ഥാനത്ത്. 107.5 മില്യൺ ഡോളറുമായി അമേരിക്കന്‍ ഫുട്‌ബോള്‍ ഡല്ലാസ് കൗബോയിയുടെ ക്വാര്‍ട്ടര്‍ബാക്കായ ഡാക്ക് പ്രസ്‌കോട്ടാണ് നാലാം സ്ഥാനത്ത്.
 
അമേരിക്കയുടെ ബാസ്‌കറ്റ്‌ബോള്‍ താരം ലിബ്രോന്‍ ജെയിംസ്- 96.5 മില്യൺ ഡോളർ
പിഎസ്ജിയുടെ ബ്രസീല്‍ സ്‌ട്രൈക്കര്‍ നെയ്മർ-95 മില്യൺ ഡോളർ
സ്വിസര്‍ലന്‍ഡിന്റെ ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറർ-90 മില്യൺ ഡോളർ
ഫോര്‍മുലവണ്‍ കാര്‍ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടൻ-82 മില്യൺ ഡൊളർ
അമേരിക്കന്‍ ഫുട്‌ബോള്‍ താരം ടോം ബ്രാഡി-79 മില്യൺ ഡോളർ
കെവിൻ ഡുറാന്റ്- 75 മില്യൺ ഡോളർ. എന്നിങ്ങനെയാണ് പട്ടികയിലുള്ള മറ്റ് താരങ്ങളുടെ പ്രതിഫലം.

അനുബന്ധ വാര്‍ത്തകള്‍

Next Article