ഇന്ത്യൻ താരം വൃദ്ധിമാൻ സാഹയ്‌ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു

വെള്ളി, 14 മെയ് 2021 (15:38 IST)
സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്‌ക്ക് വീണ്ടും കൊവിഡ്. രണ്ടാഴ്ചത്തെ ഐസൊലേഷൻ അവസാനിക്കാനിരിക്കെയാണ് താരത്തിനു വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത്. താരത്തിന് രോഗലക്ഷണങ്ങളില്ലെന്നാണ് റിപ്പോർട്ട്. വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതോടെ സാഹ ഐസൊലേഷനിൽ തുടരും.
 
ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിക്കും രണ്ടാം തവണ വീണ്ടും സ്ഥിരീകരിച്ചിരുന്നു. കൊവിഡ് നെഗറ്റീവായി ദിവസങ്ങൾക്കുള്ളിലായിരുന്നു ഹസിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത്.ഹസി ചെന്നൈയിലെ ഹോട്ടലിൽ ഐസൊലേഷനിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍