കൊറോണ വൈറസിനും നമ്മളെ പോലെ ജീവനുണ്ട്, നമ്മളെ പോലെ ഭൂമിയിൽ ജീവിക്കാൻ അവകാശവുമുണ്ട്

വെള്ളി, 14 മെയ് 2021 (14:18 IST)
രാജ്യം കൊറോണവ്യാപനത്തിന് മുന്നിൽ വിറച്ചിരിക്കുമ്പോൾ വിവാദ പ്രസ്‌താവനയുമായി ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. നമ്മളെ പോലെ കൊറോണ വൈറസിനും ജീവനുണ്ടെന്നും അതിനാൽ നമ്മളെ പോലെ അവയ്‌ക്കും ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ടെന്നും ത്രിവേന്ദ്ര സിങ് പറഞ്ഞു.
 
ലോകത്തെ ഏറ്റവും ബുദ്ധിയുള്ളവരാണ് മനുഷ്യർ എന്ന് നമ്മൾ വിശ്വസിക്കുന്നു. വൈറസിനെ തച്ചുടയ്ക്കാൻ നമ്മൾ പല കാര്യങ്ങളും ചെയ്യുന്നു. എന്നാൽ ഘടനയിൽ മാറ്റങ്ങൾ വരുത്തി അത് നമ്മളെ കീഴടക്കുകയാണ്. അതിനാൽ സുരക്ഷിതമായി കഴിയണമെങ്കിൽ നമ്മൾ വൈറസിനെ മറികടക്കേണ്ടതുണ്ട്. ത്രിവേന്ദ്ര സിങ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍