ആളിപടരാൻ പോകുന്ന തീപ്പൊരിയാണ് ഋഷഭ് പന്ത്, ഇന്ത്യൻ താരത്തെ വാഴ്‌ത്തി ഗവാസ്‌കർ

വ്യാഴം, 13 മെയ് 2021 (21:01 IST)
ഡൽഹി ക്യാപ്പിറ്റൽസ് നായകൻ ഋഷഭ് പന്തിനെ പ്രശംസകൊണ്ട് മൂടി ഇന്ത്യൻ ഇതിഹാസതാരം സുനിൽ ഗവാസ്‌കർ. ആളിക്കത്താൻ പോന്ന തീപ്പൊരിയാണ് പന്തിനുള്ളിലുള്ളതെന്ന് ഗവാസ്‌കർ പറഞ്ഞു.
 
ഡൽഹി ക്യാപ്റ്റൻ എന്ന നിലയിൽ പന്തിന്റെ ഭാഗത്ത് നിന്ന് പിഴവുകൾ ഉണ്ടായേക്കാം. ഏത് ക്യാപ്‌റ്റനാണ് തെറ്റ് വരുത്താത്തത്. കാര്യങ്ങളെ പഠിച്ചെടുക്കാനും പ്രതിസന്ധിഘട്ടങ്ങളിൽ നിന്ന് തന്റെ വഴിയെ തിരികെ കയറാനുള്ള നീക്കങ്ങളും ഐപിഎല്ലിൽ ഡൽഹിയുടെ കളികളിൽ നിന്ന് പ്രകടമാണ്. ഭാവിയുടെ താരമാണ് ഋഷഭ് പന്ത്. അവനെ സ്വതസിദ്ധമായ ശൈലിയിൽ കത്താൻ അനുവദിച്ചാൽ അവൻ ആളിക്കത്തുക തന്നെ ചെയ്യും ഗവാസ്‌കർ പറഞ്ഞു.
 
പോയിന്റ് പട്ടികയിൽ മുൻനിരയിൽ കൂടിയാണ് ഡൽഹി ക്യാപിറ്റൽസ്. ഐപിഎല്ലിൽ നായകനായി എട്ട് ഇന്നിങ്സിൽ നിന്നും 213 റൺസാണ് പന്തിന്റെ സമ്പാദ്യം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍