പാസഞ്ചര്‍ ഇനി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും, പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍

കെ ആര്‍ അനൂപ്

ശനി, 8 മെയ് 2021 (11:10 IST)
രഞ്ജിത്ത് ശങ്കര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പാസഞ്ചര്‍. സിനിമ റിലീസായി 12 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 2009 മെയ് ഏഴിനാണ് ചിത്രം ബിഗ് സ്‌ക്രീനില്‍ എത്തിയത്. പാസഞ്ചറിന്റെ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിനൊപ്പം ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഇപ്പോള്‍ കാണാമെന്ന് വിവരവും അദ്ദേഹം കൈമാറി.
 
'പാസഞ്ചറിന്റെ12 വര്‍ഷങ്ങള്‍. ഇപ്പോള്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ചെയ്യുന്നു.'-രഞ്ജിത്ത് ശങ്കര്‍ കുറിച്ചു.
 
ശ്രീനിവാസന്‍, ദിലീപ്, മംത മോഹന്‍ദാസ്, ലക്ഷ്മി ശര്‍മ്മ എന്നിവരായിരുന്നു പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. പരസ്പരം അറിയാത്ത രണ്ടുപേര്‍ ട്രെയിനില്‍വച്ച് പരിചയപ്പെടുകയും പിന്നീട് അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍