ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കുമ്പോളും ഞാൻ അദ്ദേഹത്തിന്റെ സഹായം തേടാറുണ്ട്, വെളിപ്പെടുത്തലുമായി ബു‌മ്ര

വെള്ളി, 14 മെയ് 2021 (20:45 IST)
ഇന്ത്യൻ ടീമിൽ കളിക്കുമ്പോളും താൻ ന്യൂസിലൻഡ് പേസർ ഷെയിൻ ബോണ്ടിൽ നിന്നും സഹായം തേടാറുണ്ടെന്ന് ജസ്‌പ്രീത് ബുമ്ര. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ പരിശീലകനായ ബോണ്ട് ബു‌മ്രയെ ഒരു ബൗളർ എന്ന രീതിയിൽ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ്.
 
മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ ഉള്ളപ്പോള്‍ മാത്രമല്ല ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോളും ഞാന്‍ ഷെയിന്‍ ബോണ്ടില്‍ നിന്ന് സഹായം തേടാറുണ്ട്. 2015ലാണ് ഞാൻ അദ്ദേഹത്തെ ആദ്യം കാണുന്നത്. അതിന് ശേഷം പല കാര്യങ്ങളിലും അദ്ദേഹം സഹായിച്ചു.ബോളിംഗില്‍ നടത്തേണ്ട പുതിയ പരീക്ഷണങ്ങളെക്കുറിച്ച് എനിക്ക് സഹായം തന്നിട്ടുള്ളത് ബോണ്ട് ആണ്
 
ഞാൻ മെച്ചപ്പെട്ടതിന്റെ പിന്നിൽ ഷെയ്‌ൻ ബോണ്ടാണ്. ഈ യാത്രയിൽ ഓരോ വർഷവും ഞാൻ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ് ബുംറ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍