വനിതാ ടി20 ലോകകപ്പ്, ഐസിസി ഇലവനിൽ ഒരു ഇന്ത്യൻ താരം മാത്രം

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2023 (19:46 IST)
വനിതാ ടി20 ലോകകപ്പിൽ ഇന്ത്യയുടെ പോരാട്ടം സെമിയിൽ ഓസീസിനെതിരെ അവസാനിച്ചിരുന്നു. തങ്ങളുടെ കന്നി കിരീടത്തിനായി ഫൈനൽ കളിച്ച ആതിഥേയരായ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കൊണ്ട് ഓസ്ട്രേലിയ തന്നെയായിരുന്നു ഈ വർഷം ലോകകപ്പ് സ്വന്തമാക്കിയത്. ടൂർണമെൻ്റിന് പിന്നാലെ ലോകകപ്പിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തികൊണ്ടുള്ള ഐസിസി ടൂർണമെൻ്റ് ടീം പ്രഖ്യാപിച്ചിരിക്കുകയാണ്.
 
ഇന്ത്യയിൽ നിന്നും ഒരേയൊരു താരമാണ് ടീമിൽ ഇടം നേടിയത്. ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയയിൽ നിന്ന് നാല് താരങ്ങളും റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കയിൽ നിന്നും മൂന്ന് താരങ്ങളും ഇംഗ്ലണ്ടിൽ നിന്നും 2 താരങ്ങളും പട്ടികയിൽ ഇടം പിടിച്ചു. ഇന്ത്യയ്ക്ക് പുറമെ വിൻഡീസ്, അയർലൻഡ് ടീമുകളിൽ നിന്നും ഓരോ താരങ്ങളും പട്ടികയിൽ ഇടം നേടി.
 
ടൂർണമെൻ്റിലുടനീളം വിക്കറ്റ് കീപ്പറായും ബാറ്ററായും തിളങ്ങിയ ഇന്ത്യയുടെ റിച്ച ഘോഷാണ് ഐസിസി ഇലവനിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക താരം. 130.7 സ്ട്രൈക്ക്റേറ്റിൽ 136 റൺസാണ് റിച്ച ഘോഷ് സ്വന്തമാക്കിയത്. കീപ്പറെന്ന നിലയിൽ അഞ്ച് ക്യാച്ചും 2 സ്റ്റമ്പിങ്ങും താരം സ്വന്തം പേരിലെഴുതിചേർത്തു. ഓസീസ് ടീമിൽ നിന്നും അലീസ ഹീലി,ആഷ് ഗാർഡ്നർ,ഡർസി ബ്രൗൺ,മെഗാൻ ഷൂറ്റ്, ദക്ഷിണാഫ്രിക്കയിൽ നിന്ന് ടസ്മിൻ ബ്രിറ്റ്സ്,ലൗറ വോൾവാർട്,ഷനിം ഇസ്മയിൽ എന്നിവരും ഇംഗ്ലണ്ടിൽ നിന്ന് നാറ്റ് സിവർ, സോഫി എക്ലസ്റ്റോൺ എന്നിവരും ടീമിൽ ഇടം നേടി. കരിഷ്മ രാഹാരാക്കാണ് ഏക വിൻഡീസ് താരം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article