വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് നിർണായക മത്സരം, ജയിച്ചാൽ സമിയിൽ

തിങ്കള്‍, 20 ഫെബ്രുവരി 2023 (17:31 IST)
വനിതാ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകമത്സരം. ഗ്രൂപ്പ് ബിയിൽ അയർലൻഡിനെതിരായ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് സെമി പ്രവേശനം ഉറപ്പാക്കാം. വൈകീട്ട് 6:30 മുതലാണ് മത്സരം. നിലവിൽ മൂന്ന് മത്സരങ്ങളിൽ 2 ജയവും ഒരു തോൽവിയുമായി ഇന്ത്യ ഗ്രൂപ്പിൽ രണ്ടാമതാണ്.
 
കഴിഞ്ഞമത്സരത്തിൽ രേണുക സിംഗും, ശിഖ പാണ്ഡെയും രാധാ യാദവും ഒഴികെയുള്ള ബൗളർമാർ നിരാശപ്പെടുത്തിയിരുന്നു. അതിനാൽ തന്നെ ബൗളിംഗാകും ടീമിന് പ്രധാന വെല്ലുവിളി. റിച്ചാ ഘോഷിൻ്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തുന്നത്. സ്മൃതി മന്ദാന ഫോമിലേക്കുയർന്നതും ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍