Shubman Gill - Ben Stokes: ഗിൽ എത്തിയതും കൂവലുമായി ഇംഗ്ലീഷ് കാണികൾ,നിരാശപ്പെടുത്തി മടങ്ങി, വിക്കറ്റ് ആഘോഷമാക്കി ബെൻ സ്റ്റോക്സ്
അതേസമയം കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ട് താരങ്ങളോട് ഉടക്കിയ ശുഭ്മാന്റെ വിക്കറ്റിനെ ബെന്‍ സ്റ്റോക്‌സ് ആഘോഷമാക്കി. ഇന്ത്യന്‍ സ്‌കോര്‍ 140ല്‍ നില്‍ക്കെയാണ് മൂന്നാം വിക്കറ്റായി ഗില്‍ മടങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ഏറെ സൂക്ഷ്മതയോടെയാണ് രണ്ട് ബാറ്റര്‍മാരും കളിച്ചത്. മത്സരത്തില്‍ പലപ്പോഴായി ഭാഗ്യം ജയ്‌സ്വാളിനൊപ്പം നില്‍ക്കുകയും ചെയ്തു. വിക്കറ്റ് നഷ്ടപ്പെടാതെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞെങ്കിലും ലെഞ്ചിന് ശേഷം 46 റണ്‍സില്‍ നിന്ന കെ എല്‍ രാഹുലിന്റെയും 58 റണ്‍സെടുത്ത ജയ്‌സ്വാളിന്റെയും വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി. ഇതിന് പിന്നാലെയാണ് ശുഭ്മാന്‍ ഗില്ലും മടങ്ങിയത്. കരുണ്‍ നായര്‍ക്ക് പകരമെത്തിയ സായ് സുദര്‍ശന്റെ ക്യാച്ച് അവസരം തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത് കൈവിട്ടിരുന്നു. ഇത് മുതലെടുത്ത സായ് മത്സരത്തില്‍ 61 റണ്‍സ് നേടിയ ശേഷമാണ് മടങ്ങിയത്.റിഷഭ് പന്തിന് അപ്രതീക്ഷിത പരിക്കേറ്റതോടെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ പ്രതിസന്ധിയിലാണ് ടീം ഇന്ത്യ. രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ട് ബൗളിങ്ങിന് മുന്നില്‍ തകരാതെ 400ന് മുകളില്‍ റണ്‍സ് നേടാനാകും ഇന്ത്യയുടെ ശ്രമം.