പ്രായം ഇപ്പോൾ 40! ടെസ്റ്റിൽ അഞ്ച് വർഷത്തിന് ശേഷം വീണ്ടും ഒന്നാം റാങ്കിൽ ജെയിംസ് ആൻഡേഴ്സൺ

ബുധന്‍, 22 ഫെബ്രുവരി 2023 (15:32 IST)
ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിങ്ങിൽ ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിൻ്റെ ഒന്നാം സ്ഥാനം നഷ്ടമായി. ഇംഗ്ലണ്ടിൻ്റെ ഇതിഹാസ പേസറായ ജെയിംസ് ആൻഡേഴ്സണാണ് താരത്ത മറികടന്ന് ഒന്നാം റാങ്കിലെത്തിയത്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ താരം 7 വിക്കറ്റ് വീഴ്ത്തിയിരുന്നു.
 
അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കമ്മിൻസിന് ടെസ്റ്റിലെ ഒന്നാം നമ്പർ ബൗളറെന്ന സ്ഥാനം നഷ്ടമാകുന്നത്. അതേസമയം നാൽപ്പതാം വയസ്സിലാണ് ആൻഡേഴ്സൺ ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ഒന്നാമതെത്തിയത്. 20 വർഷം നീണ്ട കരിയറിൽ ഇത് ആറാം തവണയാണ് അൻഡേഴ്സൺ ഒന്നാമതെത്തുന്നത്. 866 റേറ്റിംഗ് പോയൻ്റുകളാണ് ആൻഡേഴ്സണുള്ളത്. 864 റേറ്റിംഗ് പോയിൻ്റുമായി ഇന്ത്യയുടെ രവിചന്ദ്ര അശ്വിനാണ് രണ്ടാം സ്ഥാനത്ത്.
 
ഇൻഡോറിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ തിളങ്ങിയാൽ ഒന്നാം റാങ്ക് സ്ഥാനം അശ്വിന് സ്വന്തമാകും. പുതിയ റാങ്കിംഗിൽ 858 പോയൻ്റുമായി പാറ്റ് കമ്മിൻസ് മൂന്നാം സ്ഥാനത്താണ്. ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര പരിക്കായിട്ടും അഞ്ചാം സ്ഥാനത്തുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍