ജനുവരിയിലെ ഐസിസി താരമാകാനുള്ള ചുരുക്കപ്പട്ടികയിൽ 2 ഇന്ത്യൻ താരങ്ങൾ

ചൊവ്വ, 7 ഫെബ്രുവരി 2023 (21:02 IST)
ജനുവരിയിലെ ഐസിസി പുരുഷതാരമാകാനുള്ളവരുടെ ചുരുക്കപ്പട്ടികയിൽ ഇടം നേടി 2 ഇന്ത്യൻ താരങ്ങൾ. ഇന്ത്യൻ ഓപ്പണറായ ശുഭ്മാൻ ഗില്ലും പേസർ മുഹമ്മദ് സിറാജുമാണ് മൂന്നംഗ പട്ടികയിലുള്ളത്. ന്യൂസിലൻഡിൻ്റെ ഡെവോൺ കോൺവെയാണ് പട്ടികയിലെ മൂന്നാമത് താരം.
 
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ 70,21,116 റൺസും ന്യൂസിലൻഡിനെതിരെ ഡബിൾ സെഞ്ചുറിയും 40*, 112 റൺസും ടി20 പരമ്പരയിൽ 63 പന്തിൽ 126ഉം റൺസ് നേടിയിരുന്നു. ഇതോടെ മൂന്ന് ഫോർമാറ്റിലും സെഞ്ചുറികൾ നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടവും ഗിൽ സ്വന്തമാക്കിയിരുന്നു.
 
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ ഒൻപതും ന്യൂസിലൻഡിനെതിരായ ഏകദിനപരമ്പരയിൽ 4 വിക്കറ്റും നേടാൻ ഇന്ത്യൻ പേസറായ മുഹമ്മദ് സിറാജിനായിരുന്നു. പാകിസ്ഥാനെതിരെയും ഇന്ത്യക്കെതിരെയും നടത്തിയ മികച്ച പ്രകടനമാണ് കോൺവെയെ ചുരുക്കപ്പട്ടികയിലെത്തിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍