ഇന്ത്യ- ഓസീസ് പരമ്പരയിൽ നിർണായകമാവുക അശ്വിൻ്റെ പ്രകടനമെന്ന് രവിശാസ്ത്രി

ചൊവ്വ, 7 ഫെബ്രുവരി 2023 (14:38 IST)
ബോർഡർ- ഗവാസ്കർ ട്രോഫിക്ക് വേണ്ടിയുള്ള ഇന്ത്യ- ഓസീസ് ടെസ്റ്റ് പരമ്പര വ്യാഴാഴ്ച തുടങ്ങാനിരിക്കെ ഓഫ് സ്പിന്നർ രവിചന്ദ്ര അശ്വിൻ്റെ പ്രകടനമാകും പരമ്പരയിൽ നിർണായകമാവുക എന്ന് അഭിപ്രായപ്പെട്ട് മുൻ ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി. വിക്കറ്റ് വീഴ്ത്തുന്നതിനൊപ്പം നിർണായക ഘട്ടങ്ങളിൽ ബാറ്റ് കൊണ്ടും സംഭാവന ചെയ്യാൻ അശ്വിനാകുമെന്നും ഇന്ത്യൻ സാഹചര്യങ്ങളിൽ അശ്വിൻ കൂടുതൽ അപകടകാരിയാകുമെന്നും രവിശാസ്ത്രി പറയുന്നു.
 
ലോകത്തെ ഏത് സാഹചര്യത്തിലും മികച്ച രീതിയിൽ പന്തെറിയുന്ന അശ്വിൻ ഇന്ത്യൻ സാഹചര്യങ്ങളിൽ കൂടുതൽ അപകടകാരിയാണ്. അദ്ദേഹത്തിനെതിരെ എന്തെല്ലാം പ്ലാൻ ചെയ്തിട്ടും കാര്യമില്ല. അശ്വിന് അശ്വിൻ്റേതായ പദ്ധതികളുണ്ടാകും. അതിനാൽ തന്നെ അശ്വിൻ്റെ ഫോമായിരിക്കും പരമ്പരയുടെ ഫലം നിർണായകമാവുക. രവിശാസ്ത്രി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍