ഏഷ്യാ കപ്പ് വേദിയിൽ അനിശ്ചിതത്വം, പാകിസ്ഥാൻ വേദിയാകില്ല, പകരം യുഎഇ

ഞായര്‍, 5 ഫെബ്രുവരി 2023 (15:15 IST)
ഇക്കൊല്ലം സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിനുള്ള വേദി പാകിസ്ഥാനിൽ നിന്നും മാറ്റിയേക്കുമെന്ന് സൂചന. ശനിയാഴ്ച നടന്ന ഏഷ്യൻ ക്രിക്കറ്റ് അസോസിയേഷൻ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. മാർച്ചിലാകും വേദിയെ പറ്റി അന്തിമതീരുമാനമുണ്ടാകുക.
 
പാകിസ്ഥാനിൽ ഏഷ്യാകപ്പ് നടത്തുകയാണെങ്കിൽ സുരക്ഷാപ്രശ്നങ്ങൾ മുൻനിർത്തി ഇന്ത്യ പങ്കെടുക്കില്ലെന്ന് ഇന്ത്യ നേരത്തെ നിലപാടെടുത്തിരുന്നു. ഇതേ തുടർന്നാണ് ഏഷ്യാ കപ്പ് വേദി മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായത്. വേദി പാകിസ്ഥാനിൽ നിന്നും മാറ്റിയാൽ 2023 ലോകകപ്പിൽ ഇന്ത്യയിൽ കളിക്കില്ലെന്ന് പിസിബി മുൻ ചെയർമാൻ നിലപാടെടുത്തിരുന്നു. അതേസമയം ഇക്കാര്യങ്ങളിൽ നിലവിലെ ചെയർമാനായ നജം സേഥി പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍