മതത്തെ അവഹേളിക്കുന്നു, വിക്കിപീഡിയയ്ക്ക് നിരോധനമേർപ്പെടുത്തി പാകിസ്ഥാൻ

ഞായര്‍, 5 ഫെബ്രുവരി 2023 (10:51 IST)
മതത്തെ അവഹേളിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയെന്ന കാരണം കാണിച്ച് വിക്കിപീഡിയയ്ക്ക് നിരോധനമേർപ്പെടുത്തി പാകിസ്ഥാൻ. മതനിന്ദയുള്ള കണ്ടൻ്റുകൾ ഉൾപ്പെടുത്തിയെന്ന കാരണം കാണിച്ചുകൊണ്ട് യൂട്യൂബ് നേരത്തെ പാകിസ്ഥാൻ നിരോധിച്ചിരുന്നു. എന്നാൽ കുറച്ച് കാലങ്ങൾക്ക് ശേഷം പാകിസ്ഥാൻ ഈ നിരോധനം പിൻവലിച്ചിരുന്നു.
 
മതത്തെ അധിക്ഷേപിക്കുന്ന/ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങൾ വിക്കിപീഡിയ ബ്ലോക്ക് ചെയ്യുകയോ ഒഴിവാക്കുകയോ ചെയ്യണമെന്നാണ് പാകിസ്ഥാൻ്റെ ആവശ്യം. അതേസമയം അറിവ് നിഷേധിക്കുന്നത് മനുഷ്യാവകാശലംഘനമാണെന്ന് വിക്കിപീഡിയ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ പ്രതികരിച്ചു. അതേസമയം പാകിസ്ഥാൻ്റെ ആഗോള ഇമേജിന് ഈ നീക്കം തിരിച്ചടിയുണ്ടാക്കുമെന്ന് സോഷ്യൽ മീഡിയയിൽ ആളുകൾ പ്രതികരിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍