കഴിഞ്ഞ ദിവസമാണ് പെഷാവാറിലെ അതീവ സുരക്ഷാ മേഖലയിലെ സുന്നി പള്ളിക്കുള്ളില്‍ ചാവേര്‍ ആക്രമണമുണ്ടായത്. ഉച്ചക്ക് ശേഷമുള്ള പ്രാര്‍ത്ഥനകള്‍ക്കിടെയാണ് സ്ഫോടനം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. തെഹരീകെ താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി) നേതാവായിരുന്ന ഉമര്‍ഖാലിദ് ഖുറസാനിയുടെ സഹോദരനാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയത്.