റെസിഡൻസി വിസ നിയമത്തിൽ മാറ്റം വരുത്തി യുഎഇ

ചൊവ്വ, 31 ജനുവരി 2023 (21:03 IST)
റെസിഡൻസി നിയമത്തിൽ മാറ്റം വരുത്തി യുഎഇ. ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിക്കുന്നവർക്കും റീ- എൻട്രി പെർമിറ്റിന് അപേക്ഷിക്കാൻ പുതിയ നിയമത്തിന് കീഴിൽ സാധിക്കും. റീ- എൻട്രി അനുമതിക്കായി ഫെഡറൽ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
 
ആറ് മാസക്കാലയളവിൽ രാജ്യത്തിന് പുറത്ത് താമസിച്ചതിൻ്റെ തെളിവ് റീ- എൻട്രി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ സമർപ്പിക്കണം. വിവിധ ആവശ്യങ്ങൾക്കായി ചുരുങ്ങിയ സമയം നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഗുണകരമാകുന്നതാണ് പുതിയ തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍