പാക്കിസ്ഥാനിലെ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 63 കടന്നു. പെഷവാറിലെ പള്ളിയിലുണ്ടായ ആക്രമണത്തില്‍ 150തോളം പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം തെഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്‍ എന്ന ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്.